തുടരണോ ? വേണോ ? കേന്ദ്രം തീരുമാനിക്കും കെ സുരേന്ദ്രൻ

ഒരു ടീമിനെ നയിക്കുമ്പോൾ വിജയങ്ങൾ ഉണ്ടായാലും പരാജയം ഉണ്ടായാലും സമചിത്തതയോടുകൂടി അതിനെ നേരിടുക എന്നത് മാത്രമാണ് വഴി.

പാലക്കാട് | തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രസിഡന്റ് സ്ഥാനത്ത് തുടരണോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം തനിക്കാണെന്നും തന്റെ പ്രവര്‍ത്തനം ഓഡിറ്റ് ചെയ്യുമെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ പരാജയത്തിന്റെ ഉത്തരവാദിത്തം കേൾക്കാൻ വിധിക്കപ്പെട്ടയാണ് ഞാൻ. അതിൽ തനിക്ക് ഒരു പരാതിയും ഇല്ല. ഒരു ടീമിനെ നയിക്കുമ്പോൾ വിജയങ്ങൾ ഉണ്ടായാലും പരാജയം ഉണ്ടായാലും സമചിത്തതയോടുകൂടി അതിനെ നേരിടുക എന്നത് മാത്രമാണ് വഴി.കുറെ ആളുകൾ സ്തുതിക്കുമ്പോൾ പൊങ്ങാനും നിന്ദിക്കുമ്പോൾ താഴാനും ഉള്ളതല്ല തങ്ങളുടെ നിലപാട് കെ സുരേന്ദ്രൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം തോല്‍വി അഭ്യൂഹങ്ങളെ സുരേന്ദ്രന്‍ തള്ളി.വഖഫ് നിയമഭേദഗതി പരിഷ്‌കരണത്തിനുള്ള ബില്ല് പാര്‍ലമെന്റ് പരിഗണിക്കാനിരിക്കെ യുഡിഎഫ്-എല്‍ഡിഎഫ് എംപിമാരുടെ നിലപാടെന്തായിരിക്കുമെന്ന് സുരേന്ദ്രന്‍ ചോദിച്ചു. വഖഫ് വിഷയത്തിലെ കേരളത്തിലെ എംപിമാരുടെ നിലപാട് ഇന്നറിയാമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ‘സോ കോള്‍ഡ്’ മതേതരവാദികളായ എംപിമാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

‘വഖഫ് നിയമഭേദഗതി പരിഷ്‌കരണത്തിനുള്ള ബില്ല് നരേന്ദ്ര മോദി സര്‍ക്കാര്‍ നേരത്തെ പറഞ്ഞത് പോലെ പാലിക്കാന്‍ പോകുകയാണ്. മുനമ്പത്തെ കുടിയൊഴിപ്പിക്കപ്പെടുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഇന്നത്തെ ദിവസം പ്രധാനപ്പെട്ടതാണ്. കേരളത്തിലെ എംപിമാര്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് അവര്‍ ഉറ്റുനോക്കുന്നു, നമ്മുടെ സോ കോള്‍ഡ് മതേതരവാദികളായ എംപിമാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വലിയൊരു ശതമാനം വരുന്ന ക്രൈസ്തവ ന്യൂനപക്ഷവും വഖഫിന്റെ ഭീതി നിലനില്‍ക്കുന്ന മറ്റ് പ്രദേശങ്ങളിലെ ജനങ്ങളും ആഗ്രഹിക്കുന്നത് കേരളത്തിലെ 19 എംപിമാരും വഖഫ് പരിഷ്‌കരണത്തിന് അനുകൂലമായി കൈ ഉയര്‍ത്തണമെന്നാണ്’, അദ്ദേഹം പറഞ്ഞു.

You might also like

-