വണ്ടിപ്പെരിയാർ പോക്സോ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് കെ സുധാകരൻ

കേസിന്റെ അകത്തേക്ക് കടക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. കേസ് നടത്തിപ്പിന് ലോയേഴ്സ് കോൺഗ്രസ്‌ വേണ്ട സഹായം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.പ്രതിയുടെ രാഷ്ട്രീയ സ്വാധീനം, പൊലീസിന്റെ അഭ്യാസം ഇതെല്ലാം രാഷ്ട്രീയ സ്വാധീനം കൊണ്ടാണ്.

0

കുമളി | വണ്ടിപ്പെരിയാർ പോക്സോ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുധാകരൻ. പ്രതി കുറ്റം സമ്മതിച്ചിട്ട് പോലും ശിക്ഷ വിധിച്ചില്ല. കേസിന്റെ അകത്തേക്ക് കടക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. കേസ് നടത്തിപ്പിന് ലോയേഴ്സ് കോൺഗ്രസ്‌ വേണ്ട സഹായം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.പ്രതിയുടെ രാഷ്ട്രീയ സ്വാധീനം, പൊലീസിന്റെ അഭ്യാസം ഇതെല്ലാം രാഷ്ട്രീയ സ്വാധീനം കൊണ്ടാണ്. കോടതി പോലും കീഴടങ്ങിയോ എന്ന് സംശയമാണ്. പുതിയ അന്വേഷണ ഏജൻസിയെ വെക്കണമെന്ന് ആവശ്യപ്പെടും. സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

നവകേരള യാത്രക്കിടെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കെപിസിസി പ്രസിഡന്റ് പിന്തുണച്ചു. പ്രതിഷേധം സ്വാഭാവികമാണ്. എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട്. കരിങ്കൊടി കാണിക്കുന്നത് പ്രതിഷേധത്തിൻ്റെ പ്രതീകമാണ്. പ്രതിഷേധിക്കാൻ പാടില്ലെങ്കിൽ പിണറായിയുടെ ഏകാധിപത്യ രാജ്യമായി പ്രഖ്യാപിക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.”
“ജനാധിപത്യസംവിധാനത്തിൽ പ്രതിഷേധിക്കാൻ അവകാശമില്ലെങ്കിൽ പിന്നെ എന്ത് ജനാധിപത്യമാണ് ഇവിടെ. ഏതു മന്ത്രിമാരുടെയും ഏതു ഭരണകൂടത്തിന്റെയും തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ പ്രതിപക്ഷത്തിന് ഏതു ഭരണകൂടത്തിന്റെയും തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ പ്രതിപക്ഷത്തിന് അവകാശമില്ലെങ്കിൽ എന്ത് ജനാധിപത്യമാണ്. പ്രതിഷേധിക്കുക സ്വാഭാവികമല്ലേ. ഇവിടെ മുഖ്യമന്ത്രിയെ വടികൊണ്ട് അടിക്കാൻ പോയോ? കല്ലെറിയാൻ പോയോ? ഇല്ലല്ലോ. കരിങ്കൊടി കാണിച്ചു. കരിങ്കൊടി കാണിക്കുന്നത് ഒരു പ്രതിഷേധത്തിന്റെപ്രതീകമാണ്. അതിനെന്തിനാ സിപിഎമ്മിന്റെ ആളുകൾ ഇത്ര പരാക്രമം കാണിക്കുന്നത്?… കെപിസിസി ജനറൽ സെക്രട്ടറിയുടെ വീടാണ് അക്രമിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ വീട് അക്രമിച്ചാൽ എങ്ങനെ ഇരിക്കും? സമാധാനം പാലിക്കുന്നത് ദൗർബല്യമായി കാണരുത്. അടികൊണ്ടിട്ടും പ്രതിഷേധിക്കുന്നത് പ്രതികരിക്കാൻ കരുത്തുള്ളത് കൊണ്ടാണ്. എന്ത് ചെയ്യാനും കരുത്തുള്ള ചെറുപ്പക്കാർ യൂത്ത് കോൺഗ്രസിലുണ്ട്. വേണോ വേണ്ടയോ എന്ന് പിണറായി വിജയന് തീരുമാനിക്കാം. ഞങ്ങൾ ദുർബലരല്ല. പിണറായി വിജയനെ പട്ടിയെ എറിയുന്നത് പോലെ എറിയാം'”, കെ സുധാകരൻ പറഞ്ഞു.

You might also like

-