കൊലപാതകവും ഭീഷണിപ്പെടുത്തലും സിപിഎമ്മിന്റെ രീതിയാണെന്ന് കെ.സുധാകരൻ
ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തെ അപലപിച്ച് യൂത്ത് കോൺഗ്രസ്. പ്രവർത്തകർക്കെതിരായ ആരോപണങ്ങൾ പരിശോധിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.എസ് നുസൂർ പറഞ്ഞു
കണ്ണൂർ | കൊലപാതകവും ഭീഷണിപ്പെടുത്തലും സിപിഎമ്മിന്റെ രീതിയാണെന്ന് കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരൻ. ഇടുക്കി ഗവ എൻജിനീയറിംഗ് കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു സുധാകരൻ. ഏത് സാഹചര്യത്തിലാണ് കൊലപാതകമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.എം.എം മണിയുടെ ഒരു വി ഭാഗവും രാജന്ദ്രന്റെ ഒരു വിഭാഗവും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രചാരണമുണ്ടെന്നും അതും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തെ അപലപിച്ച് യൂത്ത് കോൺഗ്രസ്. പ്രവർത്തകർക്കെതിരായ ആരോപണങ്ങൾ പരിശോധിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.എസ് നുസൂർ പറഞ്ഞു. കൊലപാതകത്തിന്റെ പേരിൽ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐ.യും അക്രമം അഴിച്ചുവിടുകയാണെന്നും നുസൂർ ഫേസ്‌ബുക്കിൽ കുറിച്ചു.
കണ്ണൂർ സ്വദേശിയായ ധീരജിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ നിഖിൽ പൈലിയും സംഘവും കുത്തിക്കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.