നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കെ സുധാകരൻ; ‘ഉപതെരഞ്ഞെടുപ്പുകളിൽ തിളങ്ങുന്ന വിജയം നേടി, ഗ്രൂപ്പ് കലഹങ്ങൾ ഇല്ലാതാക്കി’
പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത് ഒരു പ്രശ്നമല്ല. പ്രവർത്തകർ ആണ് എന്റെ കരുത്ത്. സിപിഎമ്മിനെതിരെ ഒരു പടക്കുതിര ആയി ഞാൻ ഉണ്ടാകുമെന്നും കെ സുധാകരൻ പറഞ്ഞു. കെപിസിസി ഭാരവാഹികൾ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിലാണ് സുധാകരൻ്റെ പരാമർശം
തിരുവനന്തപുരം: സിയുസി പൂർത്തിയാക്കാൻ കഴിഞ്ഞില്ല, അത് സണ്ണിയെ ഏൽപ്പിക്കുന്നുവെന്ന് കെ സുധാകരൻ. തദ്ദേശ ഉപ തെരഞ്ഞെടുപ്പുകളിൽ മികച്ച വിജയം ഉണ്ടാക്കാൻ കഴിഞ്ഞു. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത് ഒരു പ്രശ്നമല്ല. പ്രവർത്തകർ ആണ് എന്റെ കരുത്ത്. സിപിഎമ്മിനെതിരെ ഒരു പടക്കുതിര ആയി ഞാൻ ഉണ്ടാകുമെന്നും കെ സുധാകരൻ പറഞ്ഞു. കെപിസിസി ഭാരവാഹികൾ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിലാണ് സുധാകരൻ്റെ പരാമർശം.
ചുമതല ഏറ്റെടുത്തതു മുതൽ ഒഴിയുന്നതുവരെ കോൺഗ്രസിനെ ശക്തിപ്പെടുത്താനും ജനകീയമാക്കാനും കഴിഞ്ഞൈന്ന് കെ സുധാകരൻ പറഞ്ഞു. അതിന് എല്ലാവരുടെയും പിന്തുണ ലഭിച്ചു. രാഷ്ട്രീയ പ്രവർത്തനത്തിലെ ചാരിതാർഥ്യത്തിന്റെ കാലഘട്ടമാണ് കടന്നുപോയത്. പിന്നോട്ടു പോയിട്ടില്ല. പ്രവർത്തകരുടെ പിന്തുണയോടെ തന്റെ കാലഘട്ടക്കിൽ നേട്ടം മാത്രമാണ് ഉണ്ടാക്കാൻ കഴിഞ്ഞതെന്ന് കെ സുധാകരൻ പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം കൂട്ടായ പ്രവർത്തനത്തിന്റെ വിലയിരുത്തലായി അഭിമാനത്തോടെ നോക്കിക്കാണുന്നുവെന്ന് അദേഹം പറഞ്ഞു.
കേരളത്തിലെ ക്യാമ്പസുകളിൽ കെഎസ് യു തിരിച്ചുവരവ് നടത്തിയെന്ന് കെ സുധാകരൻ പറഞ്ഞു. ജീവൻ കൊടുത്തും ക്യാമ്പസുകൾ KSU കുട്ടികൾ തിരിച്ച് പിടിച്ചു. നഷ്ടപ്പെട്ടുപയോ കോളജ് ക്യാമ്പസുകൾ തിരിച്ചുപിടിച്ചു. അവർക്ക് പിന്തുണയായി കെപിസിസി നിന്നുവെന്ന് കെ സുധാകരൻ പറഞ്ഞു.
കോൺഗ്രസ് ചരിത്രത്തിൽ ഇതുപോലുള്ള സമര പരിപാടികൾ നടന്ന കാലം ഇല്ല. ക്യാംപ് എക്സിക്യൂട്ടീവുകൾ സംഘടിപ്പിക്കാനായത് നേട്ടം. പ്രതിസന്ധി നേരിടുന്ന കാലത്താണ് കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതെന്ന് കെ സുധാകരൻ പറഞ്ഞു. പ്രവർത്തകരാണ് പ്രേരക ശക്തി. പ്രസിഡന്റ് സ്ഥാനം പോയത് പ്രശ്നമല്ലെന്നും പ്രവർത്തകർക്കൊപ്പം ഒരു പടക്കുതിര പോലെ ഉണ്ടാകുമെന്നും അദേഹം വ്യക്തമാക്കി. കോൺഗ്രസിന്റെ ഉള്ളിൽ ഗ്രൂപ്പ് കാലം ഇല്ലാതായത് ഐക്യത്തിന്റെ പുറത്താണ്. ഭരണരംഗത്ത് കോൺഗ്രസിന്റെ കരുത്ത് കാണിക്കാൻ കഴിയണം. നാല് വർഷവും പാർട്ടി പ്രവർത്തകർക്കൊപ്പമുണ്ടായിരുന്നു. ഭയപ്പാടില്ലാതെ പ്രവർത്തകർക്ക് പ്രവർത്തനം നടത്താൻ കഴിഞ്ഞു.