കണ്ണൂരിൽ വ്യാപകമായി കള്ളവോട്ടും അക്രമവും നടത്തിയെന്ന് കെ സുധാകരൻ.
കള്ളവോട്ട് നടന്നെന്ന ആരോപണമുള്ള ബൂത്തുകളുടെ വിവരങ്ങളും കോൺഗ്രസ് പുറത്തുവിട്ടു.
കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ സിപിഎം വ്യാപകമായി കള്ളവോട്ടും അക്രമവും നടത്തിയെന്ന് കെ സുധാകരൻ. മുഖ്യമന്ത്രിയുടെ ബൂത്ത് ഉൾപ്പടെ 97 പോളിംഗ് ബൂത്തുകളിൽ കള്ളവോട്ട് ചെയ്‌തെന്നാണ് ആരോപണം.
കള്ളവോട്ട് നടന്നെന്ന ആരോപണമുള്ള ബൂത്തുകളുടെ വിവരങ്ങളും കോൺഗ്രസ് പുറത്തുവിട്ടു. ഇടതുപക്ഷ അനുഭാവികളായ ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് കള്ളവോട്ട് നടന്നത്. ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ നിയമപോരാട്ടം നടത്തുമെന്നും സുധാകരൻ പറഞ്ഞു.