മോൻസണെതിരെ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ മാനനഷ്ടത്തിന് പരാതി നൽകും

മോൺസണെ കണ്ടതും ചികിത്സ തേടിയതും സത്യമാണ്. ചികിത്സക്കായി 5 ദിവസമാണ് പോയത്. 10 ദിവസം പോയിട്ടില്ല. പക്ഷേ അസുഖം ഭേദമായില്ലെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍

0

തിരുവനന്തപുരം :പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസണെതിരെ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ മാനനഷ്ടത്തിന് പരാതി നൽകുമെന്ന് കെ സുധാകരൻ . വ്യാജ ചികിത്സ നടത്തിയതിനും തന്‍റെ പേര് വലിച്ചിഴച്ചുവെന്ന് കാട്ടി മാനനഷ്ടം ഉണ്ടായി എന്ന് കാട്ടിയാണ് സുധാകരൻ പരാതി നൽകുന്നത്. കഴിഞ്ഞ ദിവസം മോന്‍സണെതിരെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. മോന്‍സണ്‍ പെരുങ്കള്ളനാണെന്നായിരുന്നു സുധാകരന്‍ പറഞ്ഞു . മോൺസണെ കണ്ടതും ചികിത്സ തേടിയതും സത്യമാണ്. ചികിത്സക്കായി 5 ദിവസമാണ് പോയത്. 10 ദിവസം പോയിട്ടില്ല. പക്ഷേ അസുഖം ഭേദമായില്ലെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍

വ്യക്തമാക്കിയിരുന്നു. താന്‍ സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ലെന്നും തന്നെ കാണിച്ച് കച്ചവടം ഉറപ്പിക്കാൻ മോൻസൺ ശ്രമിച്ചിട്ടുണ്ടാകാമെന്നുമാണ് സുധാകരന്‍ പറഞ്ഞത്. ഒരു തവണ പോലും പരാതിക്കാർ തന്നെ വന്ന് കണ്ടിട്ടില്ല. മുഖ്യമന്ത്രിയെ താങ്ങുന്നവർ പോലും മോൺസനെ കണ്ടിട്ടുണ്ട്. സര്‍ക്കാര്‍ മോന്‍സണെ സംരക്ഷിക്കുകയാണെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തിയിരുന്നു. മോൻസൺ മാവുങ്കൽ വിവാദത്തിൽ കെ സുധാകരനെതിരെയും ആരോപണമുയർന്നിരുന്നു. സുധാകരന്‍റെ സാന്നിധ്യത്തിലാണ് മോൻസൺ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്ന് പരാതിക്കാർ ആരോപിച്ചിരുന്നു.

You might also like

-