മാൻവേട്ടക്കേസിൽ കെ ടി റമീസിനെ വനംവകുപ്പ്അറസ്റ്റ് ചെയ്യും
ഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന കേസാണെന്നും അന്വേഷണം തുടരുമെന്നും അന്ന് ആരാണ് ഇയാളെ രക്ഷപെടുത്തിയതെന്നു മന്ത്രി കെ.രാജു ചോദിച്ചു .
തിരുവനന്തപുരം : സ്വര്‍ണക്കടത്തു കേസിെല പ്രതി കെടി റമീസിെനതിരെ വനംവകുപ്പ് കേസ്സെടുക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു . വാളയാര്‍ മ്ളാവ് വേട്ടക്കേസില്‍ റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തും. അന്വേഷണത്തില്‍ വീഴ്ചയുണ്ടാകില്ലെന്ന് വനംമന്ത്രി കെ രാജുപറഞ്ഞു.
2014 ജൂലൈയില്‍ പാലക്കാട് പുതുശേരി കോങ്ങോട്ടുപാടത്തുവച്ച് മൂന്നു മ്ളാവുകളെ വെടിവെച്ചു കൊന്ന കേസിലാണ് കെടി റമീസിനെതിരെ പരാതിയുള്ളത് ആറുവര്‍ഷമായിട്ടും റെമീസിനെ അറസ്റ്റ് ചെയ്യുകയോ മറ്റ് പ്രതികള്‍ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്യാതെ വനംവകുപ്പ് വീഴ്ച വരുത്തി. ഇപ്പോള്‍ സ്വര്‍ണക്കടത്ത് കേസില്‍ റമീസ് പിടിയിലായപ്പോഴാണ് വനംവകുപ്പ് പഴയകേസ് പൊടിതട്ടിയെടുത്തത്. റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്താനും കസ്റ്റഡിയില്‍ വാങ്ങാനും വനംഉദ്യോഗസ്ഥര്‍ കൊച്ചി എന്‍എഎ കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന കേസാണെന്നും അന്വേഷണം തുടരുമെന്നും അന്ന് ആരാണ് ഇയാളെ രക്ഷപെടുത്തിയതെന്നു മന്ത്രി കെ.രാജു ചോദിച്ചു .ഷെഡ്യൂൾഡ് രണ്ട് എണ്ണത്തിൽ പെട്ട വന്യ ജീവിയെ കൊന്നാൽ വന്യ ജീവി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ പരാക്രമം കേസ്സെടുക്കേണ്ടതാണ് എന്നാൽ ആൻ എന്തുകൊണ്ട് കേസ് എടുത്തില്ലാന്നു മന്ത്രി ചോദിച്ചു പ്രതിയെ രക്ഷപെടുത്താൻ അന്നത്തെ ഭരണാധികാരികൾ ശ്രമിച്ചതായാണ് മനസ്സിലാകേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു
മണ്ണാര്‍ക്കാട്, നെന്മാറ വനംഡിവിഷനുകളുടെ പരിധിയിലും റമീസ് മൃഗവേട്ട നടത്തിയെന്നും ഉന്നതവനംഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു. എന്നാല്‍ ഇതിലേക്ക് ഉള്‍പ്പെടെ അന്വേഷണം എത്തണമെങ്കില്‍ കടമ്പകള്‍ ഏറെയാണ്. വാളയാര്‍ കേസിലെങ്കിലും റമീസിനെതിരെ കോടതി നടപടികള്‍ വേഗത്തിലാക്കാനാണ് തീരുമാനം