വടകരയിൽ ഒടുവിൽ കെ മുരളീധരൻ നറുക്കുവീണു
സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിന്‍റെ പേരിൽ സംസ്ഥാന കോൺഗ്രസിലെ എ - ഐ ഗ്രൂപ്പുകൾ തുറന്ന ആരംഭിച്ച സാഹചര്യത്തിലാണ് ഹൈക്കമാന്‍റ് ഇടപെട്ട് അന്തിമ തീരുമാനം എടുത്തത്. മുരളീധരന്‍റെ സ്ഥാനാർത്ഥിത്വം മുല്ലപ്പള്ളി സ്ഥിരീകരിച്ചു
ഡൽഹി :കോൺഗ്രസ്സിൽ വടകര സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിന് പരിഹാരമായി ഒടുവിൽ . വടകരയിൽ കെ മുരളീധരൻ സ്ഥാനാര്‍ത്ഥിക്കാൻ തീരുമാനിച്ചു . വടകര സീറ്റിനെ ചൊല്ലിയുള്ള എ ഐ ഗ്രുപ്പ് തര്‍ക്കത്തെ തുടര്‍ന്ന് സീറ്റിൽ സ്ഥാനാര്‍ഥി തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍റിന് വിട്ടിരുന്നു. സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിന്‍റെ പേരിൽ സംസ്ഥാന കോൺഗ്രസിലെ എ – ഐ ഗ്രൂപ്പുകൾ തുറന്ന ആരംഭിച്ച സാഹചര്യത്തിലാണ് ഹൈക്കമാന്‍റ് ഇടപെട്ട് അന്തിമ തീരുമാനം എടുത്തത്. മുരളീധരന്‍റെ സ്ഥാനാർത്ഥിത്വം മുല്ലപ്പള്ളി സ്ഥിരീകരിച്ചു
. പി ജയരാജനെ എതിരിടാൻ വടകരയിൽ ശക്തനായ സ്ഥാനാർത്ഥി തന്നെ വേണം എന്ന് വടക്കൻ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ഒന്നടങ്കം നിർബന്ധം പിടിച്ചിരുന്നു. തോൽവി സമ്മതിച്ചുകൊണ്ടുള്ള സ്ഥാനാർഥി പ്രഖ്യപനത്തെ കോഴിക്കോട്ടെ പ്രാദേശിക കോൺഗ്രസ്സ് നേതൃത്തം എതിർത്തിരുന്നു .