കേരളം കണ്ടതിൽ വച്ച് ഏറ്റവും ധിക്കാരിയായ മുഖ്യമന്ത്രി :കെ മുരളീധരൻ

പ്രതിപക്ഷത്ത് ഇരിക്കുന്നവരെ ആക്ഷേപിക്കാനും കുറ്റപ്പെടുത്താനുമുള്ള വേദിയായാണ് മുഖ്യമന്ത്രി വൈകുന്നേര വാർത്താ സമ്മേളനത്തെ കാണുന്നത്.

0

കോഴിക്കോട് : മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് കെ മുരളീധരൻ എംപി. ധനസഹായം നിഷേധിച്ച ആദ്യ മുഖ്യമന്ത്രിയായി കേരളത്തിന്റെ പിണറായി വിജയൻ മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഇനി അദ്ദേഹത്തെ ഒരു വർഷം കൂടി സഹിച്ചാൽ മതിയെന്നും മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് കെ മുരളീധരൻ എംപി. ധനസഹായം നിഷേധിച്ച ആദ്യ മുഖ്യമന്ത്രിയായി കേരളത്തിന്റെ പിണറായി വിജയൻ മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഇനി അദ്ദേഹത്തെ ഒരു വർഷം കൂടി സഹിച്ചാൽ മതിയെന്നും കേരളം കണ്ടതിൽ വച്ച് ഏറ്റവും ധിക്കാരിയായ മുഖ്യമന്ത്രിയായിരിക്കുകയാണ് പിണറായിയെന്നും കെ മുരളീധരൻ. പ്രതിപക്ഷത്ത് ഇരിക്കുന്നവരെ ആക്ഷേപിക്കാനും കുറ്റപ്പെടുത്താനുമുള്ള വേദിയായാണ് മുഖ്യമന്ത്രി വൈകുന്നേര വാർത്താ സമ്മേളനത്തെ കാണുന്നത്. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറയുന്ന പലതും തെറ്റാണെന്നുള്ളത് ഇപ്പോൾ തെളിഞ്ഞുവരുന്നുണ്ടെന്നും മുരളീധരൻ.

You might also like

-