കേരള ബാങ്കിന്റെ ഭരണം ഇടതു പക്ഷത്തിന് പ്രസിഡന്റായി ഗോപി കോട്ടമുറി
കേരള ബാങ്ക് ചെയര്‍മാനായി സിപിഐഎം സംസ്ഥാന സമിതി അംഗമായ ഗോപി കോട്ടമുറിക്കലിനെ തെരഞ്ഞെടുത്തു .
തിരുവനന്തപുരം:കേരള ബാങ്കിലേക്ക് നടന്ന ആദ്യ ഭരണസമിതി തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ്ണ വിജയം നേടി സിപിഐഎം. തെരഞ്ഞെടുപ്പ് യുഡിഎഫ് ബഹിഷ്‌കരിച്ചു. വ്യാഴാഴ്ച്ചയോടെ ഇടക്കാല ഭരണ സമിതിയുടെ കാലാവധി അവസാനിച്ചതിന് പിന്നാലെയായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്. കേരള ബാങ്കിന്റെ ആദ്യ ഭരണ സമിതി യോഗം ഇന്ന് നടക്കും. ഇതിന്റെ പ്രഖ്യപനം മുഖ്യമന്ത്രി പിണറായി വിജയനാവും നടത്തി . കേരള ബാങ്ക് ചെയര്‍മാനായി സിപിഐഎം സംസ്ഥാന സമിതി അംഗമായ ഗോപി കോട്ടമുറിക്കലിനെ തെരഞ്ഞെടുത്തു .
കേരളത്തിന്റെ നമ്പർ വൻ ബാങ്കായി കേരളാ ബാങ്ക്മാറുമെന്ന്:മുഖ്യമന്ത്രി
കേരളാബാങ്ക് വലിയ സാധ്യതയുള്ള ബാങ്കായി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അനന്തമായ സാധ്യതകൾ കേരളം ബാങ്കിനുണ്ടെന്നും ഒരു ജില്ല മാത്രം മാറി നിൽക്കുന്നത് നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലതാമസം ഇല്ലാതെ കേരള ബാങ്കിന്റെ ഭാഗമായി മാറാൻ മലപ്പുറം തയാറാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കുന്നതിന് കേരള ബാങ്ക് വഴി സംവിധാനം ഒരുക്കും. കേരള ബാങ്കിന്റെ അനുകൂല്യങ്ങൾ ഒരു ജില്ലക്ക് മാത്രമായി നിഷേധിക്കുന്നത് ശരിയല്ല. വിട്ടു നിൽക്കാനുള്ള തീരുമാനത്തിന് നേതൃത്വം നൽകിയവർ പുനരാലോചന നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിന്റെ നമ്പർ വൻ ബാങ്കായി കേരളാ ബാങ്ക് മാറുമെന്നും ഷെഡ്യൂൾഡ് ബാങ്കുകളുടെ കാര്യത്തിലും കേരളാ ബാങ്ക് ഒന്നാമത് എത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.
പതിനാല് പേരെയാണ് വായ്പ്പ സഹകരണ സംഘങ്ങളുടെയും അര്‍ബന്‍ ബാങ്ക് എന്നിവയുടെയും പ്രതിനിധികളായി തെരഞ്ഞെടുത്തിരിക്കുന്നത്. മലപ്പുറം ഒഴികെയുള്ള 13 ജില്ലകളില്‍നിന്നായി പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകളുടെ പ്രതിനിധിയായി ഓരോ അംഗങ്ങളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മലപ്പുറം ജില്ലാബാങ്ക് കേരള ബാങ്കിന്റെ ഭാഗമായിട്ടില്ലാത്തതിനാല്‍ തന്നെ ഇവിടെ ജില്ലാപ്രതിനിധി തിരഞ്ഞെടുപ്പും ഉണ്ടായിരുന്നില്ല. കോഴിക്കോട്, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ ഇടത് പ്രതിനിധികള്‍ എതിരില്ലാതെ വിജയിച്ചിരുന്നു. അര്‍ബന്‍ ബാങ്കുകളുടെ പ്രതിനിധിയായി ഒരാളെ സംസ്ഥാനതലത്തിലും തിരഞ്ഞെടുത്തു. അര്‍ബന്‍ ബാങ്ക് പ്രതിനിധിയായാണ് ഗോപി കോട്ടമുറിക്കല്‍ വിജയിച്ചിരിക്കുന്നത്.
അഡ്വ. എസ് ഷാജഹാന്‍ (തിരുവനന്തപുരം), അഡ്വ. ജി ലാലു (കൊല്ലം), എസ് നിര്‍മല ദേവി (പത്തനംതിട്ട), എം സത്യപാലന്‍ (ആലപ്പുഴ), കെജെ ഫിലിപ്പ് (കോട്ടയം), കെവി ശശി ( ഇടുക്കി), അഡ്വ. പുഷ്പദാസ് (എറണാകുളം), എംകെ കണ്ണന്‍ (തൃശ്ശൂര്‍), എ പ്രഭാകരന്‍ (പാലക്കാട്), പി ഗഗാറിന്‍ (വയനാട്), ഇ രമേശ് ബാബു (കോഴിക്കോട്), കെജി വത്സല കുമാരി (കണ്ണൂര്‍), സാബു അബ്രഹാം (കാസര്‍കോട്) എന്നിവരെയാണ് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ പ്രതിനിധികളായി തിരഞ്ഞെടുത്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 26-നാണ് സംസ്ഥാന സഹകരണ ബാങ്കില്‍ ജില്ലാബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിച്ചത്. ഒരുവര്‍ഷത്തേക്ക് സഹകരണ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതിക്കായിരുന്നു ഇതിന്റെ ചുമതല. വ്യാഴാഴ്ച ഭരണസമിതിയുടെ കാലാവധി അവസാനിച്ചതിനെ തുടകര്‍ന്നാണ് തെകരഞ്ഞെടുപ്പ് നടന്നത്.