കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനം ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചു.

തന്‍റെ രാജി എഐസിസിക്കും രാഹുല്‍ ഗാന്ധിക്കും കൈമാറിയതായി സിന്ധ്യ അറിയിച്ചു. പാര്‍ട്ടിയെ സേവിക്കാനുള്ള അവസരം നല്‍കിയതില്‍ നന്ദിയുണ്ടെന്ന് സിന്ധ്യ വ്യക്തമാക്കി.

0

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനം ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചു. ട്വിറ്ററിലൂടെയാണ് സിന്ധ്യ രാജിക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്താണ് രാജിയെന്നും ജനവിധി മാനിക്കുന്നുവെന്നും ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തു.

തന്‍റെ രാജി എഐസിസിക്കും രാഹുല്‍ ഗാന്ധിക്കും കൈമാറിയതായി സിന്ധ്യ അറിയിച്ചു. പാര്‍ട്ടിയെ സേവിക്കാനുള്ള അവസരം നല്‍കിയതില്‍ നന്ദിയുണ്ടെന്ന് സിന്ധ്യ വ്യക്തമാക്കി. ഉത്തര്‍പ്രദേശ് വെസ്റ്റ് ചുമതലയായിരുന്നു ജോതിരാദിത്യ സിന്ധ്യക്ക് നല്‍കിയിരുന്നത്.

ദേശീയ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധിയുടെ രാജിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നേതാക്കളുടെ രാജി തുടരുകയാണ്. മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത്നിന്ന് കമല്‍നാഥ്, മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ മിലിന്ദ് ദിയോറ എന്നിവർക്ക് പിന്നാലെയാണ് ഇപ്പോൾ ജ്യോതിരാദിത്യ സിന്ധ്യയും പാർട്ടി ചുമതല ഒഴിഞ്ഞത്.

You might also like

-