സമ്മർദ്ദത്തിനൊടുവിൽ നിലപാട് തിരുത്തി കേന്ദ്രം; കൊളീജിയം ശുപാര്‍ശ അംഗീകരിച്ചു; മലയാളിയായ ജസ്റ്റിസ് കെ.എം. ജോസഫ് സുപ്രീംകോടതി ജഡ്ജിയാകും

കൊളീജിയം ശിപാര്‍ശ ചെയ്ത് സര്‍ക്കാര്‍ ഒരിക്കല്‍ തിരിച്ചയക്കുകയും വീണ്ടും അതേ പേര് കൊളീജിയം ആവര്‍ത്തിക്കുകയും ചെയ്താല്‍ സര്‍ക്കാര്‍ നിര്‍ബന്ധമായും നിയമിക്കണം എന്നതാണ് ചട്ടം

0

ഡൽഹി ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയം സമര്‍പ്പിച്ച രണ്ടാമത്തെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒഡിഷ ഹൈകോടതി ചീഫ് ജസ്റ്റിസ് വിനീത് സരണ്‍ എന്നിവരും ജഡ്ജിമാരാകും.

കൊളീജിയം ശിപാര്‍ശ ചെയ്ത് സര്‍ക്കാര്‍ ഒരിക്കല്‍ തിരിച്ചയക്കുകയും വീണ്ടും അതേ പേര് കൊളീജിയം ആവര്‍ത്തിക്കുകയും ചെയ്താല്‍ സര്‍ക്കാര്‍ നിര്‍ബന്ധമായും നിയമിക്കണം എന്നതാണ് ചട്ടം. ഉത്തരഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തിയ മോദി സര്‍ക്കാറിന്റെ നടപടി റദ്ദാക്കിയതോടെയാണ് മലയാളിയായ ജസ്റ്റിസ് ജോസഫ് ബി.ജെ.പിയുടെ കണ്ണിലെ കരടായത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെക്കൂടാതെ ജഡ്ജിമാരായ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലൊക്കൂര്‍, കുര്യന്‍ ജോസഫ്, എ.കെ. സിക്രി എന്നിവരുമുള്‍പ്പെട്ട കൊളീജിയമാണ് ഇവരെ ശുപാര്‍ശ ചെയ്തിരുന്നത്. ജസ്റ്റിസ് ജോസഫിന്റെ പേര് പ്രത്യേകമായാണു ശുപാര്‍ശ ചെയ്തിരുന്നത്. കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയെ ചീഫ് ജസ്റ്റിസായി നിയമിക്കണമെന്നും പട്‌ന ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനെ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.

You might also like

-