ജസ്റ്റിസ് സിറിയക് ജോസഫ് ലോകായുക്തയായി സ്ഥാനമേറ്റു
രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ജസ്റ്റിസ് പി.സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നേരത്തെ ചീഫ് സെക്രട്ടറി ടോം ജോസ് ലോകായുക്തയായി ജസ്റ്റിസ് സിറിയക് ജോസഫിനെ നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം വായിച്ചു
തിരുവനന്തപുരം : ജസ്റ്റിസ് സിറിയക് ജോസഫ് കേരള ലോകായുക്തയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ജസ്റ്റിസ് പി.സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നേരത്തെ ചീഫ് സെക്രട്ടറി ടോം ജോസ് ലോകായുക്തയായി ജസ്റ്റിസ് സിറിയക് ജോസഫിനെ നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം വായിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.രാജു, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഒ.രാജഗോപാൽ എംഎൽഎ, മേയർ വി.കെ.പ്രശാന്ത്, ഡിജിപി ലോക്നാഥ് ബെഹ്റ, മറ്റ് ഉന്നതോദ്യോഗസ്ഥർ, ജസ്റ്റിസ് സിറിയക് ജോസഫിന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.