“കാട്ടുനീതി നടപ്പാക്കുന്ന കാടൻ നിയമം ” വാനനിയമ ഭേദഗതിക്കെതിരെ കിസാൻ സഭ
ഏതുവീടും, സ്ഥാപനവും, ഒരു മുന്നറിയിപ്പുമില്ലാതെ ബലമായി എപ്പോൾ വേണമെങ്കിലും പരിശോധിക്കാനും വാഹനങ്ങളും മറ്റും പിടിച്ചെടുക്കാനും നിയമം മൂലം ഉദ്യോഗസ്ഥർക്ക് കഴിയും
തൊടുപുഴ | ഫോറസ്റ്റ് ആകട് 1961 ഭേദഗതി ചെയ്യുന്നതിനുവേണ്ടി ഇപ്പോൾ പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുവിൽ ജനദ്രോഹപരമാണെന്ന് അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡൻ്റ് മാത്യൂ വർഗീസ് പറഞ്ഞു. ജനാധിപത്യ സർക്കാർ അനുവദിക്കാൻ പാടില്ലാത്ത നിർദ്ദേശങ്ങൾ ആണ് ഉദ്യോഗസ്ഥർകൊണ്ടുവന്നിട്ടുള്ളത്. കേരളത്തിൽ വന മില്ലാത്ത പ്രദേശങ്ങളിൽ പോലും വന്യമൃഗങ്ങൾ ജനങ്ങളെ കടന്നാക്രമിക്കുകയും, കൊലപ്പെടുത്തുകയും ചെയ്യുന്നത് നിത്യ സംഭവമായി കഴിഞ്ഞിരിക്കുകയാണ്. വ്യാപകമായി കൃഷി ദേഹണ്ഡങ്ങളും നശിപ്പിച്ച് വൻതോതിലുള്ള നഷ്ടമാണ് വരുത്തുന്നത്. ഇവയെ നിയന്ത്രിക്കേണ്ട ഉദ്യോഗസ്ഥർ അതു ചെയ്യുന്നില്ല.
ഇപ്പോഴത്തെ നിർദ്ദേശം വനവും – വന്യ ജീവിയുമായി ബന്ധപ്പെട്ട് ഒരാളേ എപ്പോൾ വേണമെങ്കിലും ഒരു വനം വകുപ്പ് ഉദ്യോഗസ്ഥന് സംശയത്തിൻ്റെ പേരിൽ വ്യക്തിയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാൻ വനം-പോലീസ് ഉദ്യോഗസ്ഥർക്ക് അവകാശം ലഭിക്കും. ഏതുവീടും, സ്ഥാപനവും, ഒരു മുന്നറിയിപ്പുമില്ലാതെ ബലമായി എപ്പോൾ വേണമെങ്കിലും പരിശോധിക്കാനും വാഹനങ്ങളും മറ്റും പിടിച്ചെടുക്കാനും നിയമം മൂലം ഉദ്യോഗസ്ഥർക്ക് കഴിയും.
ഇത് ഒരു തരം കാട്ടുനീതി നടപ്പാക്കുന്ന കാടൻ നിയമമായി മാറും. ഇപ്പോൾ തന്നെ വനംഉദ്യോഗസ്ഥർക്ക് ഉള്ളത് അമിതാധികരമാണ്. അതിനാൽ ഈ നിർദ്ദേശങ്ങൾ പിൻവലിക്കാൻ ഗവണ്മെൻറ് ഇടപെടണം. അനാവശ്യമായി ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതിനും ‘അഴിമതി നടത്തുന്നതിനും ഈ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്നത് തർക്കമറ്റ സംഗതിയാണ്. നിലവിൽ ഇതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. ഉദ്യോഗസ്ഥർ ജനങ്ങളുടെ ജീവനും സ്വത്തുംസംരക്ഷിക്കാൻ ഉത്തരവാദികളാക്കുന്ന നിയമ ഭേദഗതി കൊണ്ടുവരണമെന്നും മാത്യൂ വർഗീസ് നിർദ്ദേശിച്ചു