ഇടമലക്കുടിയുടെ സമഗ്ര മേഖലകളിലും കോടതിയുടെ ഇടപെടൽ ജുഡീഷ്യൽ സംഘംത്തിന്റെ തെളിവെടുപ്പ് 22 മുതൽ
സുപ്രീം കോടതിയുടെ കിഴിൽ പ്രവർത്തിക്കുന്ന നാഷണല്‍ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, ഇടുക്കി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, ദേവികുളം താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി തുടങ്ങിയവയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ സംഘം ഇടമലക്കുടിയിലെത്തി ആദിവാസി സമൂഹത്തിൽ നിന്നും തെളിവെടുക്കും
മൂന്നാർ :രാജ്യത്തെ ആദ്യ സംപൂർണ്ണ ഗോത്ര വർഗ്ഗ പഞ്ചായത്തായ ഇടമലകുടിയുടെ സമസ്തമേഖലയിലെ പ്രവർത്തനങ്ങൾ നേരിട്ട് വിഷിക്കാൻ കോടതിയുടെ മേൽനോട്ട സമതി സുപ്രീം കോടതിയുടെ കിഴിൽ പ്രവർത്തിക്കുന്ന നാഷണല്‍ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, ഇടുക്കി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, ദേവികുളം താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി തുടങ്ങിയവയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ സംഘം ഇടമലക്കുടിയിലെത്തി ആദിവാസി സമൂഹത്തിൽ നിന്നും തെളിവെടുക്കും . 22 ന് ഇടമലക്കുടിയില്‍ എത്തുന്ന സംഘം മൂന്നു ദിനങ്ങള്‍ ഇടമലക്കുടിയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും.
സബ് കോടിത ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയുമായ ദിനേശന്‍ എം.പിള്ള ദേവികുളം മുന്‍സിഫ് മജിസ്‌ട്രേറ്റ് സി.ഉബൈദുള്ള, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാന്‍ അനന്യാസ് തുടങ്ങിയവരുടെ നേതൃത്തത്തിലുള്ള സംഘമാണ് ഇടമക്കുടിയിൽ ആദിവാസികളുടെ പ്രശ്നങ്ങളിൽ പഠിച്ച തെളിവെടുക്കാൻ എത്തുന്നത് ഇവർക്കൊപ്പം വിവിധ സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികളും സംഘത്തിനോടൊപ്പമുണ്ടാകും. തദ്ദേശ സ്വയഭരണ വകുപ്പ് , വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ജനമൈത്രി പോലീസ്, വനം, എക്‌സൈസ്, സാമൂഹ്യനീതി, ട്രൈബല്‍, സിവില്‍ സപ്ലൈസ് തുടങ്ങിയ വകുപ്പുകളുടെ പ്രതീതികളും ജുഡീഷ്യൽ സംഘത്തോടൊപ്പമുണ്ട് ഇവർക്കൊപ്പം അക്ഷയ, ചൈല്‍ഡ് ലൈൻ കേന്ദ്രങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഇടമലക്കുടി യിൽ എത്തുന്നുണ്ട്
ഇടമലകുടിയിലെ വിവിധ വകുപ്പുകളുടെ അഴിമതി അടുത്തിടെ ഇന്ത്യ വിഷൻ മീഡിയ പുറത്തുകൊണ്ടുവന്നിരുന്നു
.ഇടമലകുടിയുടെ വികസനത്തിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിരവധി പദ്ധതികളിലൂടെ കോടികളാണ് ചിലവഴിക്കുന്നത് എന്നാൽ സക്കർ ചിലവഴിക്കുന്ന തുകയിൽ പത്തു ശമനം പോലും ആദിവാസികൾക്ക് ലഭിക്കുന്നില്ല ഇത്തരത്തിൽ ഇടമലക്കുടിയില്‍ വികസനത്തിന് തിരിച്ചടിയാകുന്ന തരത്തി ലുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജുഡീഷ്യൽ സംഘം ഹൈ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും , ക്രമക്കേടുകൾ സംബന്ധിച്ച്നിയമപരമായുള്ള നടപടിക്രമങ്ങൾ പാലിച്ച് അന്വേഷണവും നടത്താനാണ് ജുഡീഷ്യൽ സംഘം ലക്ഷ്യമിടുന്നത് . ഇടമലക്കുടിയിലെ ആദിവാസി കൾക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ അര്‍ഹിച്ചവരിലേയ്ക്ക് എത്തിച്ചേര്‍ന്നുണ്ടോ അനുകുല്യങ്ങൾ ആരെങ്കിലും തട്ടിയെടുത്തട്ടുണ്ടോ ?എന്നും ആനുകൂല്യങ്ങൾ ലഭിച്ചട്ടില്ലങ്കിൽ അതുറപ്പാക്കുന്ന വിധത്തിലുള്ള നടപടികള്‍ സ്വീകരിക്കാനും സമിതിക്ക് അധികാരമുണ്ട് , ആദിവാസികളെ അവരുടെ അവകാശങ്ങൾ സംബന്ധിച്ച് ബോധവല്‍ക്കരണ നടത്തുകയും ചെയ്യും .
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഇടമലക്കുടിയില്‍ ഭാവിയില്‍ നടത്താന്‍ പോകുന്ന പ്രവര്‍ത്തനങ്ങളുടെ രൂപരേഖ ജുഡീഷ്യൽ സംഘം പരിശോധിക്കും ആദിവാസികളുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു കുടിയിലെ ജനപ്രതിനിധികളും ആദിവാസി മുപ്പന്മാരുമായി ചര്‍ച്ച ചെയ്ത് ഇത് സമഗ്ര വികസന രേഖയുണ്ടാക്കി അത് കോടതിക്ക് കൈമാറും . ഇതിനുള്ള നടപടികളായിരിക്കും മൂന്നു ദിവസങ്ങളിലായി നടക്കുന്ന സന്ദർശന പരിപാടിയിൽ ജുഡീഷ്യൽ സംഘം സ്വീകരിക്കുക l .
ഇടമലകുടിയേ 24 നാലു ക്ലസ്റ്ററുകളായി തിരിച്ച് കോളനിയിൽ ലീഗൽ സർവ്വീസ് അതോറിറ്റി യുടെ നേതൃത്തത്തിൽ വികസന കേന്ദ്രങ്ങള്‍ സ്ഥാപിച്ച് തുടർ പ്രവര്‍ത്തനങ്ങൾ നടത്തും . ആദിവാസികൾക്ക് നിയമ പരമായി ലഭിക്കേണ്ട സഹായങ്ങൾ ഉറപ്പാക്കാൻ ,നിയമസേവന കേന്ദ്രങ്ങള്‍ ,ലീഗല്‍ ക്ലിനിക്കല്‍ കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കും. ഇടമലക്കുടിയുടെ വികസനത്തിനായി സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയ 1.5 കോടി രൂപ ശരിയായി വിനിയോഗിക്കുന്നതിന് വേണ്ടി നടപടികള്‍ സ്വീകരിക്കും.
നൂറു ശതമാനം ആദിവാസികള്‍ താമസിക്കുകയും രാജ്യത്തെ ആദ്യ സംപൂർണ്ണ ഗോത്രവര്‍ഗ്ഗ പഞ്ചായത്തുമായ ഇടമലക്കുടിയിലെ പഞ്ചായത്ത് ഓഫീസ് ഗ്രാമ പഞ്ചായത്തു പരിധിയിൽ സഥാപിക്കാൻ നടപടികൾ കൈക്കൊള്ളും ഇപ്പോൾ ഇടമലക്കുടി ഗ്രാമ പഞ്ചായത് ഓഫീസിൽ നിരവധി കിലോമീറ്റർ അകലെയുള്ള ദേവികുളത്താണ് പ്രവർത്തിക്കുന്നത് .ഇത് ജനന മരണ രജിസ്‌ട്രേഷന്‍നുകൾക്കുപോലും തടസ്സമാകുന്ന സാഹചര്യത്തില്‍ ജനനമരണ രജിസ്‌ട്രേഷന്‍ കുടിയിൽ വച്ചു തന്നെരേഖപ്പെടുത്താൻ ക്രമീകരണങ്ങൾ ഉണ്ടാക്കുകയായിരിക്കും ജൂഷ്യൽ സമിതിയുടെ പ്രഥമ പരിഗണ
പൂർണമായും നിബിഡ വന മേഖലക്കുള്ളിൽ സ്ഥിതി ചെയുന്ന ഇടമലകുടിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വന നിയമങ്ങൾ തടസ്സമാകുന്നുണ്ട് ഇതു പരിഹരിക്കാൻ മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുമായി സാധ്യതകള്‍ ആരായും
. ആശയവിനിമയത്തിന് വാർത്ത വിനിമയ സൗകര്യം ഒന്നുമില്ലാത്ത പിന്നാക്ക മേഖലയിൽ ടെലി ഫോണ്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് ഭാരിച്ച തുക കണ്ടെത്തേണ്ടതുണ്ട് ഇക്കാര്യം ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് നടപ്പിലാക്കുക്കാൻ നടപടി സ്വീകരിക്കും
യാത്രാക്ലേശം പരിഹരിക്കുന്നതിനുള്ള നടപടികളും ബന്ധപ്പെട്ട വകുപ്പുമായി ചർച്ച ചെയ്തു പരിഹരിക്കാനാണ് ജുഡീഷ്യൽ സംഘം തിരുമാനിച്ചിട്ടുള്ളത് സബ് കോടിത ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയുമായ ദിനേശന്‍ എം.പിള്ള ദേവികുളം മുന്‍സിഫ് മജിസ്‌ട്രേറ്റ് സി.ഉബൈദുള്ള, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാന്‍ അനന്യാസ് തുടങ്ങിയവര്‍ സംഘത്തിന് നേതൃത്വം നല്‍കും. നാലു ദിസങ്ങളിൽ സംഘം നടത്തുന്ന പഠന റിപ്പോർട്ട് ഹൈകോടതിയ്ക്ക് കൈമാറുമെന്ന് സബ് ജഡ്ജ് ദിനേശൻ പിള്ള എം ഇന്ത്യ വിഷൻ മിഡിയയോട് പറഞ്ഞു