മുട്ടിൽ മരം മുറി കേസിൽ ജുഡീഷ്യൽ അന്വേഷണം കെ.സുധാകരൻ

കെപിസിസി പുനഃസംഘടനാ വിഷയത്തിലും കെ.സുധാകരൻ പ്രതികരിച്ചു. കെപിസിസി പുനഃസംഘടനയിൽ പ്രവർത്തകരുടെ വികാരം മാനിച്ച് തീരുമാനമെടുക്കുമെന്ന് കെ.സുധാകരൻ അറിയിച്ചു

0

കണ്ണൂർ :മുട്ടിൽ മരം മുറി കേസിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. സർക്കാരിനോട് പ്രതിബദ്ധതയുള്ള ഏജൻസി അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ലെന്നും സർക്കാരിന്റെ ഒത്താശയോടു കൂടിയാണ് വനംകൊള്ള നടന്നതെന്നും സുധാകരൻ ആരോപിച്ചു.അതേസമയം, കെപിസിസി പുനഃസംഘടനാ വിഷയത്തിലും കെ.സുധാകരൻ പ്രതികരിച്ചു. കെപിസിസി പുനഃസംഘടനയിൽ പ്രവർത്തകരുടെ വികാരം മാനിച്ച് തീരുമാനമെടുക്കുമെന്ന് കെ.സുധാകരൻ അറിയിച്ചു. പ്രവർത്തകർ കാര്യങ്ങൾ മനസിലാക്കി കൂടെ നിൽക്കുമെന്നും കെപിസിസി അധ്യക്ഷൻ പ്രതികരിച്ചു.

രമ്യ ഹരിദാസിന് നേരെയുണ്ടായ അതിക്രമം ഒരു രാഷ്ട്രീയ പാർട്ടിയുടെ അധഃപതനത്തിന്‍റെ ഉദാഹരണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. സിപിഎമ്മിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും കെ. സുധാകരന്‍. രമ്യാ ഹരിദാസിനെ നിശബ്ദയാക്കാമെന്ന് കരുതേണ്ടെന്നും പൊലീസ് കൃത്യമായി അന്വേഷിച്ച് നടപടിയെടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു .

You might also like

-