പ്രതിരോധ കുത്തിവയ്‌പെടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശനം നിഷേധിച്ച ഉത്തരവിനു സ്റ്റേ .
കൗണ്ടിയില്‍ അടിയന്തിരവസ്ഥ 30 ദിവസത്തേക്ക് പ്രാബല്യത്തില്‍ ഉണ്ടാകും എന്ന് ഉത്തരവ് പുറത്തുവന്ന 10 –ാം ദിവസമാണ് കോടതി ഇടപ്പെട്ടത്.
റോക്ക്‌ലാന്റ് : റോക്ക്‌ലാന്റ് കൗണ്ടിയില്‍ മീസ്സൈല്‍സ് വ്യാപകമായതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കാത്ത 18 വയസ്സിനു താഴെയുള്ളവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശനം നിഷേധിച്ചു കൊണ്ട് റോക്ക്‌ലാന്റ് കൗണ്ടി അധികൃതര്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ സ്റ്റേറ്റ് ജഡ്ജി റോള്‍ഫ് തോര്‍സണ്‍ താല്‍ക്കാലിക ഇഞ്ചക്ഷന്‍ നല്‍കി.
കൗണ്ടിയില്‍ അടിയന്തിരവസ്ഥ 30 ദിവസത്തേക്ക് പ്രാബല്യത്തില്‍ ഉണ്ടാകും എന്ന് ഉത്തരവ് പുറത്തുവന്ന 10 –ാം ദിവസമാണ് കോടതി ഇടപ്പെട്ടത്.
കുത്തിവയ്പു സ്വീകരിക്കാത്ത കുട്ടികള്‍ക്ക് വിദ്യാലയങ്ങളിലേക്ക് മടങ്ങാമെന്നും പൊതുസ്ഥലങ്ങളില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുമാണ് ജഡ്ജിയുടെ ഉത്തരവ്. റോക്ക്‌ലാന്റ് കൗണ്ടി അധികൃതരുടെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
ജഡ്ജിയുടെ ഉത്തരവ് ഏപ്രില്‍ 5 വെള്ളിയാഴ്ച പുറത്തു വരുന്നതിന് മുമ്പു ഏകദേശം 500 കുട്ടികള്‍ പ്രതിരോധ കുത്തിവയ്പു സ്വീകരിച്ചതായി കൗണ്ടി എക്‌സിക്യൂട്ടീവ് ഇഡ് ഡെ പറഞ്ഞു. ഇതു വന്‍ വിജയമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.
ജഡ്ജിയുടെ ഉത്തരവിനെ മാതാപിതാക്കള്‍ സ്വാഗതം ചെയ്തു. കുട്ടികള്‍ക്ക് സ്കൂളുകളിലും പാര്‍ക്കുകളിലും പൊതുസ്ഥലങ്ങളിലും പ്രവേശനം അനുവദിക്കാതെ ഉത്തരവിറക്കിയ കൗണ്ടി അധികൃതരുടെ നടപടി തല്‍ക്കാലം സ്റ്റേ ചെയ്യപ്പെട്ടതില്‍ കൗണ്ടിയും സംതൃപ്തി രേഖപ്പെടുത്തി.