ജെ.പി നദ്ദയുടെ വാഹനത്തിന് നേരെ ആക്രമണം കേന്ദ്ര ശാസന തള്ളി മമത

കേന്ദ്ര നിർദേശത്തെ തള്ളി ഹാജരാകാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചു. ആ

0

കൊൽക്കൊത്ത :ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ പശ്ചിമ ബംഗാളിൽ വെച്ച് ആക്രമണമുണ്ടായ സംഭവത്തിൽ ഡി.ജി.പിയും ചീഫ് സെക്രട്ടറിയും ഹാജരാകണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശം പശ്ചിമ ബംഗാൾ സർക്കാർ തള്ളി. ഉദ്യോഗസ്ഥരെ വിളിപ്പിക്കാൻ കേന്ദ്രത്തിന് അധികാരമില്ലെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു. അതിനിടെ തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയുടെ ഡൽഹിയിലെ വസതിക്ക് നേരെയും ആക്രമണമുണ്ടായി.

കേന്ദ്ര നിർദേശത്തെ തള്ളി ഹാജരാകാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചു. ആക്രമണമുണ്ടായ സംഭവത്തിൽ മൂന്ന് കേസ് ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏഴ്പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി കത്തിൽ വിശദീകരിച്ചു. ഉദ്യോഗസ്ഥരെ വിളിപ്പിക്കാൻ കേന്ദ്രത്തിന് അധികാരമില്ലെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം തകർന്നിരിക്കുകയാണെന്ന് ഗവർണർ ജഗ്ദീപ് ദങ്കർ മുന്നറിയിപ്പ് നൽകി. ക്രമസമാധാനം ഉറപ്പാക്കാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. തീ കൊണ്ട് കളിക്കരുത്. ഉദ്യോഗസ്ഥർ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ പൊലെയാണ് പെരുമാറുന്നത്. സംസ്ഥാനത്തെ സ്ഥിതിഗതികൾ സംബന്ധിച്ച റിപ്പോർട്ട്‌ കൈമാറിയെന്നും ഗവർണർ പറഞ്ഞു.

അതിനിടെ തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയുടെ ഡൽഹിയിലെ വസതിക്ക് നേരെയും ആക്രമണമുണ്ടായി. ആക്രമമല്ലാതെ മറ്റൊരു വഴിയും ബി.ജെ.പിക്കറിയില്ലെന്നും അതിന്‍റെ അവസാനത്തെ തെളിവാണിതെന്നും ടി.എം.സി ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായി. ബി.ജെ.പി ക്രിമിനലുകളാണ് സംഭവത്തിന് പിന്നിലെന്ന നിലപാടിലാണ് ടി.എം.സി.

You might also like

-