ജെ പി നദ്ദ ബിജെപി ദേശീയ അധ്യക്ഷനായി തുടരും,സംസ്ഥാന അധ്യക്ഷൻമാർക്കും മാറ്റമില്ല

തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് 2024 ജൂൺ വരെ വേണ്ടെന്ന് യോഗത്തിൽ ധാരണയായി.

0

ഡൽഹി | 2024 ജൂൺ വരെ ജെ പി നദ്ദ ബിജെപി ദേശീയ അധ്യക്ഷനായി തുടരും. ദേശീയ നിർവാഹക സമിതി യോഗത്തിൽ തീരുമാനം പ്രഖ്യാപിച്ച് അമിത് ഷാ. ജെപി നദ്ദയുടെ കീഴിൽ പാർട്ടി മികച്ച പ്രകടനം കാഴ്ചവച്ചെന്ന് അമിത് ഷാ വ്യകത്മാക്കി,സംസ്ഥാന അധ്യക്ഷൻമാരും തുടര്‍ന്നേക്കും.ജെപി നദ്ദ ഇക്കാര്യം പ്രഖ്യാപിക്കും എന്ന് അമിത് ഷാ അറിയിച്ചു.തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് 2024 ജൂൺ വരെ വേണ്ടെന്ന് യോഗത്തിൽ ധാരണയായി.

യോഗത്തിൽ നദ്ദയുടെ പേര് നിർദേശിച്ചത് രാജ്നാഥ് സിംഗാണ്.തീരുമാനം ഐക്യകണ്ഠേനയായിരുന്നു എന്ന് അമിത് ഷാ പറഞ്ഞു.കൊവിഡ് കാലത്ത് അടക്കം സംഘടനയെ മികച്ച രീതിയിൽ നദ്ദ മുന്നോട്ട് കൊണ്ടുപോയി .നദ്ദയുടെ കീഴിൽ ബംഗാളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചുവെന്നും അമിത് ഷാ പറഞ്ഞു.

You might also like

-