അമേരിക്കയിൽ കൊറോണ വൈറസിനെ അതിജീവിച്ച്മലയാളി മാധ്യമപ്രവർത്തകൻ
കോവിഡ് 19 പ്രായമായവരെ മരണത്തിലേക്ക് നയിക്കുമെന്ന ധാരണ തിരുത്തിക്കുറിക്കുന്നതായിരുന്നു ജോയിച്ചന്റെ ജീവിതം.
ഷിക്കാഗോ : അമേരിക്കയിൽ പ്രശസ്ത അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ ജോയിച്ചന്‍ പുതുകുളം കോവിഡ് 19നെ അതിജീവിച്ച് കര്‍മ്മ മണ്ഡലത്തിലേക്ക് തിരിച്ചെത്തി. മാര്‍ച്ച് 26 വ്യാഴാഴ്ചയായിരുന്നു ന്യൂമോണിയായുടെ ലക്ഷങ്ങളുമായി ജോയിച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ കൊറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു.
തുടര്‍ന്നുള്ള ചില ദിവസങ്ങളില്‍ ജീവനും മരണവും തമ്മിലുള്ള പോരാട്ടത്തിലായിരുന്നു. ജോയിച്ചന്റെ രോഗവിവരം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്നത്. സപ്തതി ആഘോഷിച്ചു വര്‍ഷങ്ങള്‍ പിന്നിട്ട ജോയിച്ചന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
കോവിഡ് 19 പ്രായമായവരെ മരണത്തിലേക്ക് നയിക്കുമെന്ന ധാരണ തിരുത്തിക്കുറിക്കുന്നതായിരുന്നു ജോയിച്ചന്റെ ജീവിതം. ഏപ്രില്‍ 5 ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു വീട്ടില്‍ വിശ്രമത്തിലായിരിക്കുന്നുവെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ജോയിച്ചന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ചവരോടും ആശുപത്രിയില്‍ ശുശ്രൂഷ ചെയ്ത സ്റ്റാഫിനോടും കുടുംബാംഗങ്ങള്‍ നന്ദി അറിയിച്ചു.