നാടിളക്കി മൂവാറ്റുപുഴയില്‍ ജോയ്സ് ജോര്‍ജ്

ഏറ്റവും ലളിതമായി എല്ലാവരോടും ബഹുമാനം പുലര്‍ത്തി സാധാരണ ജനപ്രതിനിധിയായി ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും സന്തോഷകരമെന്ന് ജോയ്സ് ജോര്‍ജ് പറഞ്ഞു. 4750 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരാനായി. ...

0


മൂവാറ്റുപുഴ:  ഒന്നാംഘട്ട പര്യടനത്തിന് മൂവാറ്റുപുഴയിലെത്തിയ സ്ഥാനാര്‍ത്ഥിക്ക് എങ്ങും ആവേശനിര്‍ഭരമായ വരവേല്‍പ്പാണ് ലഭിച്ചത്. ജനപ്രതിനിധിയായിരിക്കെ കാമ്പസുകളില്‍ വിവിധ പരിപാടികള്‍ക്കെത്തിയ ഓര്‍മ്മകള്‍ പങ്കുവെച്ച് വിദ്യാര്‍ത്ഥികളും മിക്കയിടങ്ങളിലും സ്ഥാനാര്‍ത്ഥിയെ പൂച്ചെണ്ടുകള്‍ നല്‍കിയും വിജയാശംസകള്‍ നേര്‍ന്നും വരവേറ്റു. അക്ഷരാര്‍ത്ഥത്തില്‍ നഗരഹൃദയം കീഴടക്കിയാണ് ജോയ്സ് ജോര്‍ജ് മൂവാറ്റുപുഴയില്‍ മുന്നേറ്റം സൃഷ്ടിച്ചത്. രാവിലെ 7.30 ന് മണ്ഡലാതിര്‍ത്തിയായ ഞാറക്കാട് നിന്നാണ് എല്‍ദോ എബ്രാഹം എംഎല്‍എ പാര്‍ലമെന്‍റ് മണ്ഡലം കമ്മറ്റി സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ എന്നിവരുടടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്.

കഴിഞ്ഞതവണത്തേക്കാള്‍ മികച്ച ഭൂരിപക്ഷം ജനങ്ങള്‍ ഇത്തവണ നല്‍കുമെന്ന് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. ജോയസ് ജോര്‍ജ് പറഞ്ഞു. അഞ്ച് വര്‍ഷം ജനങ്ങള്‍ക്കിടയില്‍നിന്നു മാറാതെ അവരോടൊപ്പം തോളോട്തോള്‍ ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ചു. ജനങ്ങള്‍ക്ക് അടുത്തറിയാന്‍ കഴിഞ്ഞ ജനപ്രതിനിധിയായി മാറാന്‍ കഴിഞ്ഞു. ഏറ്റവും ലളിതമായി എല്ലാവരോടും ബഹുമാനം പുലര്‍ത്തി സാധാരണ ജനപ്രതിനിധിയായി ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും സന്തോഷകരമെന്ന് ജോയ്സ് ജോര്‍ജ് പറഞ്ഞു. 4750 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരാനായി. പാര്‍ലമെന്‍റിലും നാടിന്‍റെ മുഴുവന്‍ പ്രശ്നങ്ങളും ഉന്നയിക്കാന്‍ കഴിഞ്ഞു. മണ്ഡലത്തിലെ ചെറുതും വലുതുമായ എല്ലാ സാമൂഹ്യ പ്രശ്നങ്ങളിലും ഇടപെടാന്‍ കഴിഞ്ഞു. ഇതെല്ലാം ഈ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് ഉറപ്പുണ്ട്. ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്ന ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളും ജനങ്ങളിലെത്തിക്കും. ഈ ഘടകങ്ങളെല്ലാം വിലയിരുത്തി ജനങ്ങള്‍ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച ഭൂരിപക്ഷത്തോടെ തിളക്കമാര്‍ന്ന വിജയം സമ്മാനിക്കുമെന്നും ജോയ്സ് ജോര്‍ജ് പറഞ്ഞു.

You might also like

-