മംഗളൂരുവില്‍ മാധ്യമപ്രവർത്തകരുടെ അന്യയ തടങ്കൽ സംസ്ഥാനത്തു മാധ്യമ പ്രവർത്തകർ പ്രക്ഷോപത്തിലേക്ക്
സ്വതന്ത്ര മാധ്യമ പ്രവർത്തനത്തെ തടയുകയും വ്യാജ പ്രചാരണം നടത്തുന്നതിനെതിരെയും മാധ്യമപ്രവർത്തകർ പ്രതിക്ഷേധിച്ചു
തിരുവനന്തപുരം : മംഗളൂരുവില്‍ റിപ്പോര്‍ട്ടിംഗിനിടെ ജോലിതടസ്സപെടുത്തി മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്താകെ മാധ്യമ പ്രവർത്തകർ പ്രക്ഷോപസമരം നടത്തി. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തെ തടയുകയും വ്യാജ പ്രചാരണം നടത്തുന്നതിനെതിരെയും മാധ്യമപ്രവർത്തകർ പ്രതിക്ഷേധിച്ചു
തിരുവനന്തപുരത്തു രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു പ്രകടനം. കനത്ത മഴയത്ത് നൂറുകണക്കിന് മാധ്യമ പ്രവർത്തകരായിരുന്നു പങ്കെടുത്തത്. ജനറൽ പോസസ്റ്റ് ഓഫീലേക്ക് നടന്ന മാർച്ചിന് പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി റെജി അഭിവാദ്യം ചെയ്ത് സംസാരിച്ചു. യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി.
ഇടുക്കി പ്രസ് ക്ലബ് നേതൃത്വത്തിൽ തൊടുപുഴയിൽ പ്രതിഷേധ പ്രകടനം നടത്തി . ഗാന്ധി സ്‌ക്വയർ ചുറ്റി നടത്തിയ പ്രതിഷേധത്തിന് ആൽവിൻ തോമസ് അഷറഫ് വട്ടപ്പാറ , ഹരീഷ് മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി. കോഴിക്കോട് നഗരത്തിൽ നടത്തിയ പ്രകടനത്തിൽ നൂറുകണക്കിന് മാധ്യമ പ്രവർത്തകർ പങ്കുചേർന്നു. പാലക്കാട് പ്രസ് ക്ലബ്ബിൽ നിന്നും തുടങ്ങിയ പ്രതിഷേധ പ്രകടനം ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ സമാപിച്ചു. വയനാട്ടിലെ മാധ്യമപ്രവർത്തകർ കൽപ്പറ്റ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.