ജോസഫ് സ്ഥാനാർത്ഥിയെ നിർത്തിയത് ഗൗരവത്തോടെ യുഡിഎഫ് കാണുമെന്നു ജോസ് കെ മാണി ,രണ്ടില ചിഹ്നം തട്ടിയെടുക്കുന്നതു തടയാനാണ് ജോസഫ് കണ്ടത്തില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയതെന്ന് പിജെ ജോസഫ്

കേരള കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയില്ലെന്നും ജോസഫ് വരണാധികാരിയെ അറിയിച്ചു

0

കോട്ടയം: പാലായില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ജോസ് കെ മണിക്ക് മറുപടി നൽകിയ പിജെ ജോസഫിന്റെ നീക്കത്തെ ഗൗരവത്തോടെയാണ് യുഡിഎഫ് നേതൃത്വം കാണുന്നതെന്ന് ജോസ് കെ മാണി.വിമത നീക്കമായാണ് ഇതിനെ കാണുന്നത്. യുഡിഎഫ് ഉണ്ടാക്കിയ ധാരണകള്‍ക്ക് വിരുദ്ധമാണിത്. പാലയില്‍ കെഎം മാണിയുടെ പാർട്ടിക്ക് അനുവദിച്ചതാണ് രണ്ടില ചിഹ്നം. ആ സ്മരണകള്‍ ഇല്ലാതാക്കാന്‍ ആരു വിചാരിച്ചാലും നടക്കില്ലെന്നും സമവായം സൃഷ്ടിക്കുന്നതില്‍ എല്ലാ നിലക്കും യു.ഡി.എഫ് പരാജയപ്പെടുന്നുവെന്നാണ് ജോസ് കെ മാണി പക്ഷത്തിന്റെ വികാരം. അത് പ്രകടിപ്പിക്കുന്നതായിരുന്നു ജോസ് കെ മാണിയുടെ വാക്കുകള്‍.
തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്നും രണ്ടില ചിഹ്നം വിട്ടുകൊടുക്കാതിരിക്കാനുള്ള എല്ലാ നീക്കവും തുടരുമെന്നും .ചിഹ്നത്തിനുള്ള നിയമപരമായ നടപടികള്‍ ഇപ്പോഴും തുടരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.

കര്‍ഷക യൂണിയന്‍ സംസ്ഥാന സെക്രട്ടറി ജോസഫ് കണ്ടത്തിലാണ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചത്. സ്ഥാനാര്‍ത്ഥിക്കൊപ്പം പാലായിലെ ജോസഫ് ഗ്രൂപ്പ് നേതാക്കളും എത്തിയിരുന്നു.എന്നാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നതെന്ന് താന്‍ ജോസഫ് കണ്ടത്തില്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയില്ലെന്നും ജോസഫ് വരണാധികാരിയെ അറിയിച്ചു.രണ്ടില ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം വരണാധികാരിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കരുതെന്നാവശ്യപ്പെട്ട് പി ജെ ജോസഫ് വരണാധികാരിക്ക് കത്ത് നല്‍കി
അതേസമയം ജോസ് കെ മാണി പക്ഷം കൃത്രിമമാര്‍ഗത്തിലൂടെ രണ്ടില ചിഹ്നം തട്ടിയെടുക്കുന്നതു തടയാനാണ് ജോസഫ് കണ്ടത്തില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയതെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് പി ജെ ജോസഫ് പറഞ്ഞു. പ്രാദേശിക നേതൃത്വത്തിന്‍റെ രാഷ്ട്രീയനീക്കമാണ് ഇതിനു പിന്നിലെന്നും ജോസഫ് പറഞ്ഞു.
സൂക്ഷ്മപരിശോധനയ്ക്ക് ശേഷം നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുമെന്നാണ് ജോസഫ് പറയുന്നത്. അദ്ദേഹം വിമതനല്ല. തങ്ങളുടെ ഭാഗത്തുനിന്ന് വിമത നീക്കമുണ്ടാകില്ല. ജോസഫ് എത്തിയ സമയത്ത് തന്‍റെ പി എ ഒപ്പമുണ്ടായിരുന്നത് പാര്‍ട്ടി തര്‍ക്കം സംബന്ധിച്ച കോടതി ഉത്തരവ് അടക്കമുള്ള രേഖകൾ വരണാധികാരിക്ക് നൽകാനാണെന്നും പി ജെ ജോസഫ് പറഞ്ഞു. ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യമാണ് പത്രിക സമര്‍പ്പിക്കാന്‍ കാരണമെന്ന് ജോസഫ് കണ്ടത്തില്‍ പ്രതികരിച്ചു. പി ജെ ജോസഫ് പക്ഷം പറഞ്ഞാല്‍ മാത്രമേ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

You might also like

-