ആംമ്പര്‍ ഗൈഗര്‍ കേസ്സിലെ മുഖ്യ സാക്ഷി കൊല്ലപ്പെട്ടത് മയക്കുമരുന്നു കച്ചവടത്തിനിടയില്‍- ഡാളസ്സ് മേയര്‍
ജോഷ്വാ ബ്രൗണിന്റെ കൊലപാതകത്തെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിടണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു
ഡാലസ്: ജോണ്‍ ബോത്തം കൊലക്കേസ്സില്‍ പത്തു വര്‍ഷത്തെ ജയില്‍ ശിക്ഷക്കു വിധിച്ച മുന്‍ വനിതാ പൊലീസ് ഓഫിസര്‍ ആംബര്‍ ഗൈഗറിനെതിരെ കോടതിയില്‍ മുഖ്യസാക്ഷിയായിരുന്ന ജോഷ്വവ ബ്രൗണ്‍ കൊല്ലപ്പെട്ടത് ഈ കേസ്സുമായി ബന്ധപ്പെട്ടല്ലെന്നും അപ്പാര്‍ട്ട്‌മെന്റ് പാര്‍ക്കിങ്ങ് ലോട്ടില്‍ മയക്കു മരുന്നു കച്ചവടം നടത്തുന്നതിനിടയില്‍ ഉണ്ടായ അടിപിടിയെ തുടര്‍ന്നാണെന്നു ഡാലസ് മേയര്‍ എറിക് ജോണ്‍സണ്‍ ട്വിറ്ററില്‍ കുറിച്ചു. ജോഷ്വാ ബ്രൗണിന്റെ കൊലപാതകത്തെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിടണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. ഈ കേസ്സുമായി ബന്ധപ്പെട്ടു ഡാലസ് മേയര്‍ ഒക്ടോബര്‍ 8 ചൊവ്വാഴ്ച വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ സംഭവത്തെകുറിച്ചു വിശദീകരിച്ചു.
ജോഷ്വാ ബ്രൗണ്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റ് പാര്‍ക്കിങ്ങ് ലോട്ടില്‍ ജോഷ്വായില്‍ നിന്നും മയക്കു മരുന്നു വാങ്ങുന്നതിന് അലക്‌സാഡ്രിയായില്‍ നിന്നും െ്രെഡവ് ചെയ്തു മൂന്നു യുവാക്കള്‍ എത്തിച്ചേര്‍ന്നിരുന്നു. മിച്ചല്‍ (20) മൈക്കിള്‍ (32) തിഡേഷ്യസ്(32) എന്നിവരാണിവര്‍.
ഇവരുമായി വാര്‍ക്കുതര്‍ക്കവും അടിപിടിയും നടക്കുന്നതിനിടയില്‍ മിച്ചലിനെ ജോഷ്വാ റിവോള്‍വര്‍ കൊണ്ട് വെടിവച്ചു. ഇതിനെ തുടര്‍ന്ന് തിഡേഷ്യസ് ജോഷ്വാവായെ രണ്ടു തവണ വെടിവെച്ചതായി പൊലീസ് പിടിയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മിച്ചല്‍ പറഞ്ഞു. മറ്റു രണ്ടു യുവാക്കളേയും പിടികൂടിയിട്ടില്ല. ഇവര്‍ ആയുധധാരികളും അപകടകാരികളുമാണെന്ന് പോലീസ് പറഞ്ഞു.
ജോഷ്വായെ വെടിവെച്ചശേഷം മൂവരും കാറില്‍ രക്ഷപ്പെട്ടു പോകുന്ന വഴിയില്‍ വെടിയേറ്റ മിച്ചലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു മറ്റു രണ്ടു പേരും രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ജോഷ്വായുടെ അപ്പാര്‍ട്ട്‌മെന്റില്‍ പരിശോധന നടത്തിയ പോലീസ് അവിടെ നിന്നും 140 ഗ്രാം മയക്കുമരുന്നും 4157 ഡോളറും പിടിച്ചെടുത്തു.