പാലാ തെരെഞ്ഞെടുപ്പ്പ് ചൂടിൽ വൈര്യം മറന്ന് ജോസഫും ജോസും
പാലായിലെ ജോസഫ് പക്ഷക്കാർ ഇതുവരെ യുഡിഎഫ് ക്യാമ്പിൽ സജീവമായിട്ടില്ല
പാലാ: പാലായിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ
എത്തുമ്പോഴ് ഒട്ടുറപ്പിക്കാൻ സ്ഥാനാർത്ഥികൾ നെട്ടോട്ടം ഓടുകയാണ് പ്രചാരണങ്ങൾക്ക് ചൂട് പിടിപ്പിക്കാൻ മുന്നണികൾ മുൻനിര നേതാക്കൾ നേതാക്കളും കളത്തിലിറക്കിയിരിക്കുകയാണ് കേരളാകോൺഗ്രസ്സ്സിന്റെ അധികാര തർക്കത്തിനിടെ യുഡിഎഫിനായി വോട്ടുറപ്പിക്കാൻ പി ജെ ജോസഫും പാലായിലെ പ്രചാരണത്തിനെത്തും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് യുഡിഎഫ് കുടുംബയോഗങ്ങളിൽ പങ്കെടുക്കും.അതേസമയം പാലായിലെ ജോസഫ് പക്ഷക്കാർ ഇതുവരെ യുഡിഎഫ് ക്യാമ്പിൽ സജീവമായിട്ടില്ല .
എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെയും എൻഡിഎ സ്ഥാനാർത്ഥി എൻ ഹരിയുടെയും വാഹന പ്രചാരണവും ഇന്ന് തുടരും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്ന് ഇടത് പ്രചാരണ യോഗത്തിനെത്തും. പാലായിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആത്മാർത്ഥമായി പങ്കെടുക്കുമെന്ന് പി ജെ ജോസഫും അറിയിച്ചിട്ടുണ്ട്. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് പി ജെ ജോസഫ് പറഞ്ഞു.