മാണി വിശ്വസ്തൻ ജോസ് ടോം പാലായിൽ യുഡി എഫ് സ്ഥാനാർത്ഥി

നിഷ ജോസ് കെ മണിക്ക് വിജയ സാധ്യത ഇല്ലന്നും പൊതു സമ്മതൻ വേണമെന്ന് പിജെ ജോസഫ് വാശി പഠിച്ചതോടെയാണ് രണ്ടു മണിക്കൂർ മുൻപ് വരെ ജോസ് കെ മാണി പക്ഷം എടുത്തിരുന്ന തീരുമാനത്തിൽ നിന്നും അവർ പിൻവാങ്ങിയത്

0

കോട്ടയം: കെഎം മാണിയുടെ വിശ്വസ്തൻ അഡ്വ. ജോസ് ടോം പുലിക്കുന്നേല്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ജോസ് ടോമിന്‍റെ പേര് യുഡിഎഫ് ഉപസമിതിയാണ് നിര്‍ദ്ദേശിച്ചത്കേരള കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ഉപസമിതിയാണ് ജോസ് ടോമിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനമെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം യു.ഡി.എഫ്. യോഗത്തിനുശേഷം നടക്കും.മീനച്ചില്‍ പഞ്ചായത്ത് മുന്‍ അംഗമായ ജോസ് ടോം ഇടമറ്റം പുലിക്കുന്നേല്‍ കുടുംബാംഗമാണ്. 10 വര്‍ഷം മീനച്ചില്‍ പഞ്ചായത്ത് അംഗമായിരുന്നു. 26 വര്‍ഷമായി മീനച്ചില്‍ സഹകരണ ബാങ്ക് പ്രസിഡന്റാണ്.

ജില്ല കൗണ്‍സില്‍ മെംബര്‍, മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി മെംബര്‍, യൂത്ത്ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ലോ കോളജ് സെനറ്റ് മെംബര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിഷ ജോസ് കെ മണിക്ക് വിജയ സാധ്യത ഇല്ലന്നും പൊതു സമ്മതൻ വേണമെന്ന് പിജെ ജോസഫ് വാശി പഠിച്ചതോടെയാണ് രണ്ടു മണിക്കൂർ മുൻപ് വരെ ജോസ് കെ മാണി പക്ഷം എടുത്തിരുന്ന തീരുമാനത്തിൽ നിന്നും അവർ പിൻവാങ്ങിയത് . എന്നാൽ കെ എം മാണിയുടെ കുടുംബത്തിൽ നിന്നും ആരെയും പരിഗണിക്കേണ്ടതില്ലന്നു തൻ സമിതിയെ നേരത്തെ അറിയിച്ചിരുന്നതായി ജോസ് കെ മാണി പറഞ്ഞു . ഇനി സ്ഥാനാർത്ഥിക്ക് ചിന്ഹം ആർ നൽകും എന്നതിലാണ് തർക്കം

You might also like

-