ചിഹ്നം ത്രിശങ്കുവിൽ ജോസ് കെ മാണി വിഭാഗത്തിൽ ആശങ്ക
പാലായില്‍ സ്ഥാനാർഥിയെ പ്രഖ്യാപിച്ച യു.ഡി.എഫ് നേതാക്കള്‍ കേരളാ കോണ്‍ഗ്രസ് ചിഹ്നത്തിന്റെ കാര്യത്തില്‍ അവസാനവട്ട അനുരഞ്ജനശ്രമം തുടരുകയാണ്
പാലാ : നാമനിർദേശാ പത്രിക സമർപ്പിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ കേരളാ കോണ്‍ഗ്രസ് സ്ഥാനാർഥിക്ക് രണ്ടില ചിഹ്നത്തിനായുള്ള തീവ്രപരിശ്രമത്തിലാണ് ജോസ് കെ. മാണി വിഭാഗം. യു.ഡി.എഫ് നേതൃത്വം ഇത് സംബന്ധിച്ച അന്തിമ ചർച്ചകള്‍ നടത്തിവരികയാണെന്ന് ഇരുവിഭാഗം നേതാക്കളും പ്രതികരിച്ചു.
പാലായില്‍ സ്ഥാനാർഥിയെ പ്രഖ്യാപിച്ച യു.ഡി.എഫ് നേതാക്കള്‍ കേരളാ കോണ്‍ഗ്രസ് ചിഹ്നത്തിന്റെ കാര്യത്തില്‍ അവസാനവട്ട അനുരഞ്ജനശ്രമം തുടരുകയാണ്. രണ്ടില ചിഹ്നം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജോസ് കെ. മാണി വിഭാഗവും സ്ഥാനാർഥി ജോസ് ടോമും. ഇതിനായി യു.ഡി.എഫ് നേതാക്കള്‍ ശ്രമം തുടരുകയാണെന്ന് ഇരുവിഭാഗം നേതാക്കളും പ്രതികരിച്ചു.
നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനു ശേഷം സൂക്ഷമ പരിശോധന വരെയുള്ള സമയം കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസ് ടോമിന് നിർണായകമാണ്. പിന്നീട് തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറുടെ നിലപാടും ശ്രദ്ധേയമാകും.അതേസമയം പിജെ ജോസഫിനെ വർക്കിംഗ് ചെയർമാനായി അംഗീകരിക്കാതെ പാർട്ടിചിഹ്‌നം വീട്ടിനൽകാനാകില്ലന്ന ശ്കതമായ നിലപാടിലാണ് പിജെ ജോസ് വിഭാഹം .പാർട്ടി വിരുദ്ധ
പ്രവർത്തനങ്ങളുടെ പേരിൽ ജോസഫ് പാർട്ടി മെമ്പർ സ്ഥാനത്തു നിന്ന് പുറത്താക്കിയ ജോസ് ടോമിനെ സ്ഥാനാർത്ഥിയായി അംഗീകരിക്കാനും ജോസെഫ് വിഭാഹം തയ്യാറായില്ല . പാർട്ടികരണത്ത ആൾ സ്വതന്ത്രൻ ആണെന്നാണ് ജോസഫ് പറയുന്നത് അതുകൊണ്ടു തന്നെ ചിഹ്‌നം നൽകേണ്ടതില്ലെന്നും ജോസഫ് പറയുന്നു ഇരു വിഭാഹം നേതാക്കളുമായി അവസാന നിമിഴങ്ങളിലും യു ഡി എഫ് നേതാക്കൾ പ്രശനപരിഹാരത്തിനായി ചർച്ചകൾ നടത്തുന്നുണ്ട് .