കർഷകരുടെ പേരുപറയുന്ന രാഷ്ട്രീയ പാർട്ടികൾ കർഷക പക്ഷമാണോയെന്ന്‌ അവരുടെ “ഡി എൻ എ” പരിശോധിക്കണം ഇടതുപർട്ടികൾക്കെതിരെ ഒളിയമ്പുമായി ജോസ് കെ മാണി

ഇടതുപക്ഷം ബഹിഷ്‌കരിച്ച കർഷക മഹാപഞ്ചായത്തിൽ പങ്കെടുത്താണ് ജോസ് കെ മാണി ഇടതു പക്ഷത്തിനെതിരെ ഒളിയമ്പ് പായ്ച്ചത് .ഇടതെന്നോ വലതെന്നോ വ്യത്യസമയല്ലാതെ കൃഷിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പറയും എന്നാൽ ആരാണ് കർഷകരുടെ പ്രശ്‌നം പരിഹരിച്ചിട്ടുള്ളത് ? .എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും കർഷക സംഘടനകൾ ഉണ്ട്

മുവാറ്റുപുഴ |കർഷകരുടെ പാർട്ടിയെന്ന് പറയുന്ന പാർട്ടികൾ യാഥാർത്ഥത്തിൽ കര്ഷകര്ക്കൊപ്പമാണോ എന്നും ഏതൊക്കെ രാഷ്ട്രീയ പാർട്ടികളാണ് കർഷക പക്ഷമെന്നു അവരുടെ ഡി എൻ എ പരിശോധിക്കണമെന്ന് ഇടതുപർട്ടികളെ പരോക്ഷമായി വിമർശിച്ച്‌ കേരളാകോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി ,സംസ്ഥാനത്തെ 111 കർഷക സംഘടനകൾ ചേർന്ന് മുവാറ്റുപുഴയിൽ സംഘടിപ്പിച്ച കർഷക മഹാപഞ്ചായത്തിലേക്ക് ഇടതുപക്ഷത്തെ ക്ഷണിച്ചിരുന്നുവെങ്കിലും ഇടതുപക്ഷം ബഹിഷ്കരിക്കുകയായിരുന്നു .ഇടതുപക്ഷം ബഹിഷ്‌കരിച്ച കർഷക മഹാപഞ്ചായത്തിൽ പങ്കെടുത്താണ് ജോസ് കെ മാണി ഇടതു പക്ഷത്തിനെതിരെ ഒളിയമ്പ് പായ്ച്ചത് .ഇടതെന്നോ വലതെന്നോ വ്യത്യസമയല്ലാതെ കൃഷിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പറയും എന്നാൽ ആരാണ് കർഷകരുടെ പ്രശ്‌നം പരിഹരിച്ചിട്ടുള്ളത് ? .എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും കർഷക സംഘടനകൾ ഉണ്ട് .ഈ കർഷക സംഘടനകൾ കൃഷിക്കാരുടെ
ഭൂമിയുടെ പരിഹരിച്ചിട്ടുണ്ടോ ? വന്യജീവിശല്യത്തിന് പരിഹാരം കണ്ടെത്തിയിട്ടുണ്ടോ ?കൃഷിക്കാരുടെപ്രശ്നങ്ങൾ അറിയാത്തവരാണോ ഇവർ ? കർഷകർക്ക് സംഘടിക്കാൻ കഴിയില്ല ,കഴില്ല അവർ ഒരു വിലപേശൽ ശ്കതിയല്ല എന്നതിനാൽ പ്രശ്‌നപരിഹാരം പ്രസംഗത്തിൽ ഒതുക്കുന്നു.ഭൂപതിവ് ചട്ടത്തിലെ പ്രശ്‌നം പരിഹരിക്കണം . ഉപാധിരഹിത സർവ്വ സ്വതന്ത്ര ഭൂമിയാണ് കേരളാകോൺഗ്രസിന്റെ മുദ്രാവാക്യം പട്ടയഭൂമിയുടെ അവകാശം കൃഷിക്കാരന് തന്നെയാണ് .കേരളത്തിലെ എല്ലാ ജില്ലകളെ പട്ടയ ഉടമകൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം ഇടുക്കിയിലെ വയനാട്ടിലെയും ആളുകൾക്കും വേണം .തീരമേഖലയിൽ പ്രശനങ്ങൾക്ക്പരിഹാരം കാണാൻ വൈകരുത് .

വന്യ ജീവിശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു
താൻ കേന്ദ്രവനം വകുപ്പ് മന്ത്രിയെ കണ്ട് നിവേദനം നൽകിയിരുന്നു. 1972 വന നിയമത്തിൽ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടു . ജനവാസമേഖലയിൽ ഇറങ്ങുന്ന വന്യജീവികൾക്ക് വന്യജീവികൾക്കുള്ള പരിരക്ഷ നൽകരുതെന്ന്ന്നും വന്യജീവി പരിരക്ഷ വനത്തിൽ മാത്രമായി ഒതുക്കണമെന്നും കേന്ദ്രത്തോട് ആവശ്യപെട്ടിട്ടുണ്ട് ,
ജനവാസമേഖലയിൽ ഇറങ്ങുന്ന വന്യജീവികളെ വെടിവച്ചുകൊല്ലണം എന്നതാണ് കേരളാകോൺഗ്രസ് നിലപാട് ,
വന്യജീവി ആക്രമണം ദുരന്തമായി പ്രഖ്യപിച്ച്‌ ഇരകൾക്ക് മധ്യ നഷ്ടപരിഹാരം നൽകണം .
കേരളത്തിലെ വനം വകുപ്പ് തീവ്വ്ര പരിസ്‌ഥിവാദികളുടെ പിടിയിലാണ്
30 ശതമാനം വനവും 54 ശതമാനം വൃക്ഷവരണവുമുള്ള കേരളത്തിൽ ഇനിയും വന വിസ്തൃതി വർദ്ധിപ്പിക്കാൻ അനുവദിക്കില്ല
വനവിസ്തൃതി വർദ്ധിപ്പിക്കാനുള്ള നീക്കം ചെറുക്കുമെന്നും
ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവുപോലും വനം വകുപ്പ് പലയിടങ്ങളിലും മറികടക്കുന്നു .കൃഷിയോടും കർഷകരോടും സർക്കാർ കാട്ടുന്ന അവഗണമൂലം കർഷകർ കൃഷി ഉപേക്ഷിക്കുകയാണെന്നും ജോസ് കെ മാണി പറഞ്ഞു .
സ്വതന്ത്ര കർഷക സംഘടനകൾ സംഘടിപ്പിച്ച മഹാ പഞ്ചായത്തിൽ ഇടതു പക്ഷത്തുനിന്നും ജോസ് കെ മണിക്ക് പുറമേ ജനാതിപത്യ കേരളാകോൺഗ്രസ് പി സി ജോസഫും പങ്കെടുത്തിരുന്നു .
രണ്ടു ദിവസം നീണ്ടുനിന്ന കർഷക മഹാ പഞ്ചായത്തു ജസ്റ്റിസ് ബി കമൽ പാഷ ഉത്‌ഘാടനം ചെയ്തു . പ്രതിപക്ഷനേതാവ് വി ഡി സതീശൻ ,മാത്യു കുഴൽനാടൻ എംഎൽ എ ,കെ ഫ്രാൻസിസ് ജോർജ്ജ് എം പി ,യാക്കൊബാസഭ കോതമംഗലം മേഖല മെത്രാൻ ഏല്യാസ് മോർ യൂലിയോസ്‌ ,സി ആർ നീലകണ്ഠൻ , കെ പി ഏലിയാസ് ,ജെയിംസ് വടക്കൻ സിജുമോൻ ഫ്രാൻസിസ് , റസാക്ക് ചൂരവേലിൽ ,അഡ്വ; ജോണി കെ ജോർജ്ജ് , സംസ്ഥാനത്തെ 111 കർഷക സംഘടനകളെ പ്രതിനിധികരിച്ചു 350 ലധികം കർഷക നേതാക്കൾ കർഷക മഹാ പഞ്ചായത്തിൽ പങ്കെടുത്തു .

You might also like

-