ജോസഫ് വിഭാഗത്തിന്റെ രഹസ്യ യോഗം; യുഡിഎഫിനോട് വിശ്വാസവഞ്ചന കാണിച്ചെന്ന് ജോസ് കെ മാണി
ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി നേതൃയോഗം നടക്കുന്നതിനിടെ കോട്ടയത്തെ സ്വകാര്യ ഹോട്ടലിലാണ് ജോസഫ് വിഭാഗം രഹസ്യയോഗം ചേര്‍ന്നത്.
കോട്ടയം: കേരള കോണ്‍ഗ്രസ്സ്എം ലെ അധികാര തര്‍ക്കത്തില്‍ കോടതി ഉത്തരവ് ലഭിക്കാന്‍ വൈകുമെന്ന് വ്യക്തമായതോടെ വിലക്ക് ലംഘിച്ച് ജോസഫ് വിഭാഗം രഹസ്യയോഗം ചേര്‍ന്നു.
ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി നേതൃയോഗം നടക്കുന്നതിനിടെ കോട്ടയത്തെ സ്വകാര്യ ഹോട്ടലിലാണ് ജോസഫ് വിഭാഗം രഹസ്യയോഗം ചേര്‍ന്നത്.യോഗത്തില്‍ യു.ടി കുരുവിള, മോന്‍സ് ജോസഫ്, സിഎഫ് തോമസ്, തോമസ് ഉണ്ണിയാടന്‍, ജോയി ഏബ്രഹാം, തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു.അതേസമയം യുഡിഎഫിന്റെ വിലക്ക് ജോസഫ് വിഭാഗം അട്ടിമറിച്ചെന്ന ആരോപണവുമായി ജോസ് കെ മാണി വിഭാഗം രംഗത്തെത്തി.ഹോട്ടലില്‍ യോഗം ചേര്‍ന്നത് ഗൂഡാലോചന നടത്താനാണെന്നും ഇത് യുഡിഎഫിനോടുള്ള വിശ്വാസ വഞ്ചനയാണെന്നും ജോസ് കെ മാണി ആരോപിച്ചു.