ആറുകൊലപാതകങ്ങളിലും ജോളിക്ക് പങ്ക് മൊഴിയിൽ അന്പതോളം വൈരുധ്യങ്ങൾ കൊലപാതകങ്ങൾക്ക് സൈനേഡ്
അറസ്റ്റിലായ പ്രതികളെ എന്ന് താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കും കൂടുതൽ അന്വേഷണം ആവശ്യമായതിനാൽ ജോളി ഉൾപ്പെടെ മുന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കും
കോഴിക്കോട് :കൂടത്തായി കൂട്ടമരണത്തിൽ ജോളിയാണ് പ്രധാനപ്രതിയെന്നു കേസന്വേഷണത്തിന് നേതൃത്ത വഹിച്ച എസ് പി കെജി സൈമൺ പറഞ്ഞു ജോളിയെ അറസ്റ്റ് ചെയ്തത് റോയിയുടെ കൊലപാതക കേസിലാണ് എസ്.പി. മറ്റ്അഞ്ചു മരണങ്ങളെക്കുറിച്ച് കൂടുതല്‍ വിശദമായി അന്വേഷിക്കും. എല്ലാ മരങ്ങളിലും സൈനേഡിന്റെ സന്ധ്യമുണ്ട് റോയിയെ കൊലപ്പെടുത്തിയത് സയനൈഡ് നല്‍കിയെന്നും സ്ഥിരീകരിച്ചു. ജോളിയും സുഹൃത്ത് എംഎസ്.മാത്യുവും പ്രജികുമാറുമാണ് പ്രതികള്‍. മറ്റാരെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും
ആറ് മരണങ്ങളിലും പങ്കുണ്ടെന്ന് ജോളി സമ്മതിച്ചതായും എസ്.പി. വെളിപ്പെടുത്തി. അന്നമ്മയെ കൊന്നത് സാമ്പത്തിക അധികാരം കിട്ടാനാണ്. ടോം തോമസിനെ കൊന്നത് കുടുംബസ്വത്ത് പിടിച്ചെടുക്കാനും. ഒസ്യത്ത് നിര്‍ണായകതെളിവാകുമെന്നും എസ്പി കെ.ജി.സൈമണ്‍ പറഞ്ഞു.
എന്‍ഐടി അധ്യാപികയാണെന്ന് കള്ളം പറഞ്ഞത് ജോളിയെ കുടുക്കുകയായിരുന്നു. പൊലീസിന് സംശയം തുടങ്ങിയത് ഈ കളവില്‍ നിന്നാണ്. എല്ലാ മരണങ്ങളിലും ജോളിയുടെ സാന്നിധ്യം സംശയം വര്‍ധിപ്പിച്ചു. റോയി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ജോളി പ്രചരിപ്പിച്ചതും തിരിച്ചടിയായി. റോയിയുടെ സഹോദരിയേയും കൊലപ്പെടുത്താന്‍ ശ്രമിച്ചു.
ആറുവട്ടം ചോദ്യംചെയ്തിട്ടും കുലുങ്ങിയില്ലന്നും ; പോലീസ് നിരത്തിയ തെളിവുകള്‍ക്കു മുന്നില്‍ പതറിയാൻ ഒടുവിൽ കുറ്റസമ്മതം നടത്തിയതെന്നു എസ് പി പറഞ്ഞു സ്വത്തിനു വേണ്ടിയാണ് ജോളി കൊലപാതകപരമ്പര നടത്തിയത്. ജോളിക്ക് സയനൈഡ് എത്തിച്ചുകൊടുത്ത സുഹൃത്ത് മാത്യുവും സഹായി പ്രജുകുമാറും അറസ്റ്റിലായി. കുടുംബാംഗങ്ങളടക്കം കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കും.
14 വര്‍ഷത്തിനിടെയാണ് കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ ആറുപേര്‍ സമാന സാഹചര്യങ്ങളില്‍ മരണമടഞ്ഞത്. പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയി, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരപുത്രന്‍ ഷാജു സ്കറിയയുടെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരെ ഉറ്റബന്ധുവായ ജോളി വര്‍ഷങ്ങളുടെ ഇടവേളകളില്‍ വിഷം കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു.
കൊല്ലപ്പെട്ട റോയിയുടെ സഹോദരന്‍ റോജിയുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. മാസങ്ങള്‍ക്കൊടുവില്‍ ആറുപേരുടേയും മരണസമയത്ത് ജോളി ഒപ്പമുണ്ടായിരുന്നുവെന്ന് കണ്ടെത്തി. മരിച്ചവരെല്ലാം ഛര്‍ദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. റോയിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സയനൈഡിന്റെ സാന്നിധ്യം നിര്‍ണായകസൂചനയായി. സയനൈഡ് എവിടെ നിന്നെന്ന ചോദ്യം പൊലീസിനെ ജോളിയുടെ സുഹൃത്തും ജ്വല്ലറി ജീവനക്കാരനുമായ മാത്യു എന്ന എം.എസ്.ഷാജിയില്‍ എത്തിച്ചു.
സാഹചര്യത്തെളിവുകള്‍ ശേഖരിച്ചശേഷം മൃതദേഹങ്ങളില്‍ ഫൊറന്‍സിക് പരിശോധനയും നടത്തി. മുന്‍പ് ആറുതവണ ചോദ്യംചെയ്തിട്ടും കുലുങ്ങാതിരുന്ന ജോളി ഒടുവില്‍ ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ച തെളിവുകള്‍ക്കുമുന്നില്‍ പതറി. കുറ്റം സമ്മതിച്ചു. കൂട്ടുനിന്നവരെ കാട്ടിക്കൊടുത്തു. ഒടുവില്‍ മാത്യുവും സഹായി പ്രജുകുമാറും വലയിലായി.
അതിശയിപ്പിക്കുന്ന ആസൂത്രണവും അപാരമായ ക്രിമിനല്‍ മനസുമാണ് ജോളിയില്‍ ക്രൈംബ്രാഞ്ച് കണ്ടത്. കൂടുതല്‍ പേരുടെ സഹായം അവര്‍ക്ക് ലഭിച്ചിരിക്കാനുള്ള സാധ്യത അന്വേഷണസംഘം തള്ളിക്കളയുന്നില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ വിശദമായ അന്വേഷണം തുടരും.ജോളിയെ ഇപ്പോള്‍ പിടിച്ചത് നന്നായെന്നും എസ്.പി. കൂട്ടിച്ചേര്‍ത്തു. ജോളി കൂടുതല്‍ കൊലപാതകങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടായിരുന്നു. അറസ്റ്റിലായ പ്രതികളെ എന്ന് താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കും കൂടുതൽ അന്വേഷണം ആവശ്യമായതിനാൽ ജോളി ഉൾപ്പെടെ മുന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കും