കൂടത്തായി അന്നമ്മ വധക്കേസില്‍ ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

അഞ്ചു ദിവസത്തെ ചോദ്യം ചെയ്യലില്‍ കേസിനാസ്പദമായ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന.

0

കോഴിക്കോട്: കൂടത്തായി അന്നമ്മ വധക്കേസില്‍ ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അഞ്ചു ദിവസത്തെ ചോദ്യം ചെയ്യലില്‍ കേസിനാസ്പദമായ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന.കട്ടപ്പനയിലെ വീട്ടിലെ വളര്‍ത്തു നായയില്‍ പരീക്ഷിച്ച് വിജയിച്ച ശേഷം ജോളി അന്നമ്മയ്ക്ക് വിഷം നല്‍കുകയായിരുന്നു എന്ന് അനേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ജോളിയെ കട്ടപ്പനയിലെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. അതെസമയം, ജോളിയുടെ അടുത്ത സുഹൃത്ത് ജോണ്‍സന്റെ രഹസ്യ മൊഴി ബുധനാഴ്ച രേഖപ്പെടുത്തും. ജോണ്‍സനുമായി ജോളി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ജോളിയുടെ സഹോദരനായ നോബിള്‍, സഹോദരി സിസിലിയുടെ ഭര്‍ത്താവ് ജോണി എന്നിവരുടെ രഹസ്യ മൊഴി അന്വേഷണ സംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ജോളിയുടെ സഹോദരന്‍മാരായ ജോസ്, ബാബു എന്നിവരുടെ രഹസ്യമൊഴി മജിസ്ട്രേറ്റും രേഖപ്പെടുത്തിയിട്ടുണ്ട്

You might also like

-