കൂടത്തായിയിലെ കൊലപാതക പരമ്പര : മരിച്ച റോയിയുടെ ഭാര്യ ജോളി കസ്റ്റഡിയിൽ

കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറു മരണങ്ങളുമായി ബന്ധപ്പെട്ട് ഉറ്റബന്ധുവായ യുവതി കസ്റ്റഡിയിൽ മരിച്ചവരിൽ ഒരാളായ റോയിയുടെ ഭാര്യ ജോളിയെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ആറു പേരെയും കൊലപ്പെടുത്തിയതാണെന്ന് ജോളി സമ്മതിച്ചു.

0

കോഴിക്കോട്: കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറു മരണങ്ങളുമായി ബന്ധപ്പെട്ട് ഉറ്റബന്ധുവായ യുവതി കസ്റ്റഡിയിൽ മരിച്ചവരിൽ ഒരാളായ റോയിയുടെ ഭാര്യ ജോളിയെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.കൂടത്തായിലെ ദുരൂഹ മരണത്തില്‍ റോയിയുടെ ഭാര്യ ജോളിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ജോളിക്ക് സൈനഡ് എത്തിച്ച ജ്വല്ലറി ജീവനക്കാരനെയും കസ്റ്റഡിയിലെടുത്തു. രാവിലെയാണ് ജോളിയെ വീട്ടില്‍ നിന്നും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്
ആറു പേരെയും കൊലപ്പെടുത്തിയതാണെന്ന് ജോളി സമ്മതിച്ചു. കൊലപാതകത്തിനായി സയനെഡ് എത്തിച്ചയാളെയും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. മരിച്ചവരുടെ ബന്ധുവാണ് പിടിയിലായത്. അടുത്ത ബന്ധുക്കളായ ആറു പേർ 2002 നും 2016 നും ഇടയിൽ കുഴഞ്ഞു വീണു മരിക്കാനിടയായ സംഭവത്തിലാണ് യുവതിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.

2002ലാണ് ആദ്യ മരണം. ആട്ടിൻസൂപ്പ് കഴിച്ചതിന് ശേഷം കുഴഞ്ഞു വീണാണ് അന്നമ്മ മരിച്ചത്. ആറു വർഷത്തിനു ശേഷം 2008ൽ ടോം തോമസും മരിച്ചു. ഛർദ്ദിച്ച് അവശനായിട്ട് ആയിരുന്നു മരണം. പിന്നീട് 2011ൽ റോയ്. അമ്മാവനായ മാത്യു നിർബന്ധം പിടിച്ചാണ് അന്ന് പോസ്റ്റ് മോർട്ടം നടത്തിയത്. 2014 ൽ മാത്യു മരിച്ചു. പിന്നീട് 2016 ൽ ഷാജുവിന്റെ കുഞ്ഞും ആറു മാസത്തിന് ശേഷം ഭാര്യ സിലിയും മരിച്ചു. പെട്ടെന്ന് കുഴഞ്ഞുവീണായിരുന്നു മരണങ്ങളിൽ പലതുമെന്നതിനാൽ ഹൃദയാഘാതമാണെന്ന് ബന്ധുക്കൾ സംശയിച്ചു.

മരണത്തിനു മുമ്പ് കഴിച്ചത് ഒരേ തരത്തിലേ ഭക്ഷണം; കൂടത്തായിയിലേത് ആസൂത്രിത കൊലപാതകങ്ങളെന്ന് എസ് പി ,റോയിയുടെ സഹോദരൻ റോജോ അമേരിക്കയിൽ നിന്നും നാട്ടിലെത്തിയപ്പോഴേക്കും ടോംതോമസിന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം മറ്റൊരു ബന്ധുവിന്റെ പേരിലായി. ഒസ്യത്ത് കാണിച്ചു എങ്കിലും റോജോയ്ക്ക് വിശ്വാസമായില്ല. റവന്യൂഅധികൃതർക്ക് പരാതി നൽകിയതോടെ ഒസ്യത്ത് റദ്ദായി. സമാനസ്വഭാവമുള്ള മരണങ്ങളാണ് കുടുംബത്തിലുണ്ടായതെന്ന് വ്യക്തമായതോടെ ദുരൂഹതയുണ്ടെന്ന് തോന്നിയ റോജോ പൊലീസിൽ പരാതി നൽകി.

You might also like

-