ഹേമ കമ്മിഷൻ റിപ്പോര്‍ട്ട് പുറത്തുവന്നത് മാധ്യമ പ്രവർത്തകൻ ലെസ്‌ലി ജോണിന്റെ നിയമ പോരാട്ടത്തിലൂടെ

കൈരളി ടിവി ന്യൂസ് എഡിറ്റർ ലെസ്‌ലി ജോൺ താൻ നൽകിയ 10(1) പ്രകാരമുള്ള അപേക്ഷ സാസ്കാരിക വകുപ്പിലെ വിവരാവകാശ ഓഫീസറും, അപ്പീൽ അധികാരിയും നിഷേധിച്ചതിനെത്തുടർന്നാണ് വിവരാവകാശ കമ്മീഷനെ സമീപിച്ചത്. ഈ അപ്പിലും, ലെസ്ലി ജോണിൻ്റെ വാദങ്ങളുമാണ് ഇപ്പോഴത്തെ നിർണ്ണായക സംഭവങ്ങളിലേക്ക് വഴിയൊരുക്കിയത്.

0

 

കൊച്ചി|സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷൻ 2019 ൽ റിപ്പോർട്ട് സമർപ്പിച്ചത് മുതൽ അതിന്റെ
ഉള്ളടക്കവും ശരിപ്പകർപ്പ് ലഭിക്കുന്നതിന് നിരവധി മാധ്യങ്ങളാണ് ശ്രമം നടത്തിയിരുന്നത്. ഇത് പ്രകാരം 2020 ൽ ഹേമ കമ്മിഷൻ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മാധ്യമം ദിനപത്രത്തിന്റെ ലേഖകൻ നൽകിയ അപേക്ഷ തള്ളുകയും ലേഖകൻ അപ്പീലുമായി മുഖ്യ വിവരാവകാശ കമ്മീഷണറെ സമീപിക്കുകയും ചെയ്തു. എന്നാൽ അന്നത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൺ എം പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് വിളിച്ചു വരുത്തുകയും റിപ്പോർട്ട് പൊതു വിവരമാക്കരുതെന്ന് ഉത്തരവ് ഇടുകയും ചെയ്തുതു.ഇതോടെ പിന്നീടുള്ള വിവരാവകാശ അപേക്ഷകൾ സാംസ്ക്കാരിക വകുപ്പ് നിരസിക്കുകയായിരുന്നു . ഇതോടെ പകർപ്പ് ആവശ്യപ്പെട്ട് സമർച്ച അപേക്ഷകാർ എല്ലാ തന്നെ ഉദ്യമങ്ങളിൽ നിന്നും പിൻവാങ്ങുകയായിരുന്നു

എന്നാൽ കൈരളി ടിവി ന്യൂസ് എഡിറ്റർ ലെസ്‌ലി ജോൺ താൻ നൽകിയ 10(1) പ്രകാരമുള്ള അപേക്ഷ സാസ്കാരിക വകുപ്പിലെ വിവരാവകാശ ഓഫീസറും, അപ്പീൽ അധികാരിയും നിഷേധിച്ചതിനെത്തുടർന്നാണ് വിവരാവകാശ കമ്മീഷനെ സമീപിച്ചത്. ഈ അപ്പിലും, ലെസ്ലി ജോണിൻ്റെ വാദങ്ങളുമാണ് ഇപ്പോഴത്തെ നിർണ്ണായക സംഭവങ്ങളിലേക്ക് വഴിയൊരുക്കിയത്. ഒരു വിഷയത്തിൽ അന്തിമ ഉത്തരവിടാനുള്ള അധികാരം സുപ്രീം കോടതികളാണെന്നും, വിവരാവകാശ നിയമത്തിലെ സെക്ഷൻ 19 പ്രകാരം മുൻ കമ്മീഷന്റെ തീരുമാനം പുനഃപരിശോധിച്ച് വേണ്ട മാർഗനിർദേശം കൊടുക്കണമെന്ന ലെസ്‌ലി ജോൺ വാദം അംഗീകരിച്ചാണ് വിവരാവകാശ കമീഷണർ എ.ഹക്കിം റിപ്പോർട്ട് പുറത്ത് വിടാൻ ഉത്തരവിട്ടത്. ഇത് ഹൈക്കോടതിയും ശരി വെച്ചതോടെയാണ് സ്വകാര്യത ഒഴിവാക്കിയുള്ള ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ 233 പേജുകൾ പുറത്ത് വന്നത്. ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ലെസ്ലി ജോണിൻ്റെ നിയമപരമായ നീക്കങ്ങളുടെ വിജയം കൂടിയാണ് പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോർട്ട്.

You might also like

-