വിദേശ രാജ്യങ്ങള്‍ക്കു യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി ബൈഡന്‍

ട്രമ്പ് അധികാരം ഒഴിയുന്നതിനു മുമ്പ് ഈ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണം ഒഴിവാക്കിയിരുന്നു. ട്രമ്പിന്റെ ഈ ഉത്തരവ് അടിയന്തിരമായി എടുത്തു മാറ്റുകയാണെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു

0

വാഷിംഗ്ടണ്‍സിസി : അമേരിക്കന്‍ പൗരന്മാരല്ലാത്ത സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിരോധന ഏര്‍പ്പെടുത്തുന്ന എക്‌സിക്യൂട്ടിവ് ഉത്തരവില്‍ ജനുവരി 25 തിങ്കളാഴ്ച പ്രസിഡന്റ് ബൈഡന്‍ ഒപ്പുവെച്ചു.യൂറോപ്പ്, യു.കെ, ബ്രസ്സില്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിലവിലുണ്ടായിരുന്ന യാത്രാ നിയന്ത്രണം തുടരുന്നതാണെന്നും ഉത്തരവില്‍ പറയുന്നു. കോവിഡ് 19 നേക്കാള്‍ മാരകമായ വൈറസ്സ് ഈ രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് വ്യാപിക്കുന്നത് തടയുകയാണ് പുതിയ ഉത്തരവുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.

ട്രമ്പ് അധികാരം ഒഴിയുന്നതിനു മുമ്പ് ഈ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണം ഒഴിവാക്കിയിരുന്നു. ട്രമ്പിന്റെ ഈ ഉത്തരവ് അടിയന്തിരമായി എടുത്തു മാറ്റുകയാണെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. ജനുവരി 26 മുതല്‍ ഉത്തരവ് നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം അമേരിക്കയിലേക്കു പ്രവേശിക്കുന്ന എല്ലാ യാത്രക്കാരും കോവിഡ് 19 പരിശോധന (നെഗറ്റീവ് ) റിപ്പോര്‍ട്ട് കൈവശം വെക്കണമെന്നുള്ള ഉത്തരവും 26 മുതല്‍ നിലവില്‍ വരികയാണ്.

അമേരിക്കന്‍ വിമാനക്കമ്പനികള്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്കുകള്‍ നീക്കണമെന്ന് ട്രമ്പിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ട്രമ്പ് യാത്രാ നിരോധനം എടുത്തു മാറ്റി ഉത്തരവിറക്കിയത്.കോവിഡ് 19 നേക്കാള്‍ മാരകമായ വൈറസ് അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും കണ്ടെത്തിയിട്ടുള്ളത് ബൈഡന്‍ ഭരണകൂടത്തിന്റെ തലവേദന വര്‍ദ്ധിപ്പിച്ചിരിക്കയാണ്.

You might also like

-