അമേരിക്കയുടെ പ്രസിഡന്റായി ജോ ബൈഡനെ ഇലക്ടറൽ കോളേജ് ഔദ്യോഗികമായി തെരഞ്ഞെടുത്തു വാഷിംങ്ടണ്‍: അമേരിക്കയിൽ 538 അംഗങ്ങളുള്ള ഇലക്ടറൽ കോളേജ് പുതിയ പ്രസിഡന്റായി ജോ ബൈഡനെയും വൈസ് പ്രസിഡന്റ് ആയി കമല ഹാരിസിനെയും ഔദ്യോഗികമായി തെരഞ്ഞെടുത്തു. വെല്ലുവിളികൾക്കിടയിലും ജനാധിപത്യ പ്രക്രിയ വിജയിച്ചതിൽ അഭിമാനമുണ്ടെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. ഇതോടെ നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും നിയുക്ത പ്രസിഡന്റ് ജോ ബൈഡനും ലഭിച്ച ഇലക്ടറൽ വോട്ടുകൾ സംബന്ധിച്ച് ഔദ്യോഗിക കണക്കുകളായി. ജോ ബൈഡന് 306 ഇലക്ടറൽ വോട്ടുകളാണ് ആകെ ലഭിച്ചതെന്ന് അമേരിക്കൻ അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ട്രംപിന് വെറും 232 ഇലക്ടറൽ വോട്ടുകൾ മാത്രമാണ് നേടാനായതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. നേരത്തെ, വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ ആരോപിച്ച് ഡോണൾഡ് ട്രംപ് കോടതിയെ വരെ സമീപിച്ചിരുന്നു. എന്നാൽ, ട്രംപും അനുകൂലികളും നൽകിയ മുഴുവൻ ഹർജികളും കോടതി തള്ളുകയാണുണ്ടായത്.
"ജനാതിപത്യ പ്രക്രിയയിലൂടെ അമേരിക്കൻ ജനതയുടെ ജനങ്ങളുടെ ഇഷ്ടം നിലവിൽവന്നെന്ന് ബിഡെൻ പറഞ്ഞു.പ്രഖ്യാപനത്തിനുശേഷം നടത്തിയ പ്രസംഗത്തിൽ, അമേരിക്കൻ ജനാധിപത്യത്തെ ട്രംപ് “തള്ളികളയുകയും പരീക്ഷിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു” എന്നാൽ ജനങ്ങൾ “പ്രതിരോധശേഷിയുള്ളതും സത്യവും ശക്തവുമാണെന്ന് തെളിയിക്കപ്പെട്ടു” എന്നും അദ്ദേഹം പറഞ്ഞു.
വാഷിംങ്ടണ്‍: അമേരിക്കയിൽ 538 അംഗങ്ങളുള്ള ഇലക്ടറൽ കോളേജ് പുതിയ പ്രസിഡന്റായി ജോ ബൈഡനെയും വൈസ് പ്രസിഡന്റ് ആയി കമല ഹാരിസിനെയും ഔദ്യോഗികമായി തെരഞ്ഞെടുത്തു. വെല്ലുവിളികൾക്കിടയിലും ജനാധിപത്യ പ്രക്രിയ വിജയിച്ചതിൽ അഭിമാനമുണ്ടെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു.
“ജനാതിപത്യ പ്രക്രിയയിലൂടെ അമേരിക്കൻ ജനതയുടെ ജനങ്ങളുടെ ഇഷ്ടം നിലവിൽവന്നെന്ന് ബിഡെൻ പറഞ്ഞു.പ്രഖ്യാപനത്തിനുശേഷം നടത്തിയ പ്രസംഗത്തിൽ, അമേരിക്കൻ ജനാധിപത്യത്തെ ട്രംപ് “തള്ളികളയുകയും പരീക്ഷിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു” എന്നാൽ ജനങ്ങൾ “പ്രതിരോധശേഷിയുള്ളതും സത്യവും ശക്തവുമാണെന്ന് തെളിയിക്കപ്പെട്ടു” എന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും നിയുക്ത പ്രസിഡന്റ് ജോ ബൈഡനും ലഭിച്ച ഇലക്ടറൽ വോട്ടുകൾ സംബന്ധിച്ച് ഔദ്യോഗിക കണക്കുകളായി. ജോ ബൈഡന് 306 ഇലക്ടറൽ വോട്ടുകളാണ് ആകെ ലഭിച്ചതെന്ന് അമേരിക്കൻ അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ട്രംപിന് വെറും 232 ഇലക്ടറൽ വോട്ടുകൾ മാത്രമാണ് നേടാനായതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
നേരത്തെ, വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ ആരോപിച്ച് ഡോണൾഡ് ട്രംപ് കോടതിയെ വരെ സമീപിച്ചിരുന്നു. എന്നാൽ, ട്രംപും അനുകൂലികളും നൽകിയ മുഴുവൻ ഹർജികളും കോടതി തള്ളുകയാണുണ്ടായത്.