ജോ ബൈഡന്റെ അധികാര കൈമാറ്റത്തിന് തടയിട്ട് റിപ്പബ്ലിക്കന്‍ നേതാവ്

അമേരിക്കന്‍ ജനത ബഹുഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്ത ജോ ബൈഡനേയും, കമലാ ഹാരീസിനേയും അടുത്ത പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അംഗീകരിക്കണമെന്ന പ്രമേയം പരാജയപ്പെട്ടത് ഞെട്ടിപ്പിക്കുന്നുവെന്ന് അവതാരകന്‍ സ്റ്റെനി ഹോയര്‍ പറഞ്ഞു.

0

വാഷിംഗ്ടണ്‍ ഡി.സി: ജനുവരിയില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് അധികാര കൈമാറ്റ ഉദ്ഘാടന ചടങ്ങുകള്‍ക്ക് മുമ്പ്, അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടു എന്ന പ്രതീകാത്മക പ്രമേയം ഡമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ അവതരിപ്പിച്ചത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പരാജയപ്പെട്ടു.

ഡിസംബര്‍ എട്ടിന് ചൊവ്വാഴ്ച ഇരു പാര്‍ട്ടികളുടേയും സീനിയര്‍ നേതാക്കള്‍ പങ്കെടുത്ത കണ്‍ഗ്രഷണല്‍ കമ്മിറ്റി യോഗത്തില്‍ റിപ്പബ്ലിക്കന്‍ നേതാക്കളായ സെനറ്റ് മജോറിറ്റി ലീഡര്‍ മിച്ച് മെക്കോണല്‍, യുഎസ് ഹൗസ് മൈനോറിറ്റി ലീഡര്‍ കെവിന്‍ മക്കാര്‍ത്തി, സെനറ്റര്‍ റോയ് ബ്‌ളന്റ് എന്നിവര്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ സ്പീക്കര്‍ നാന്‍സി പെലോസി, യുഎസ് ഹൗസ് മജോറിറ്റി ലീഡര്‍ സ്റ്റെനി ഹോയര്‍, സെനറ്റര്‍ എമി ക്ലൊബുച്ചര്‍ എന്നീ ഡമോക്രാറ്റിക് നേതാക്കള്‍ പ്രമേയത്തെ അനുകൂലിച്ചും വോട്ട് ചെയ്തു. തുല്യ വോട്ടുകള്‍ ലഭിച്ചതോടെ പ്രമേയം പാസാക്കാനായില്ല.

അമേരിക്കന്‍ ജനത ബഹുഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്ത ജോ ബൈഡനേയും, കമലാ ഹാരീസിനേയും അടുത്ത പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അംഗീകരിക്കണമെന്ന പ്രമേയം പരാജയപ്പെട്ടത് ഞെട്ടിപ്പിക്കുന്നുവെന്ന് അവതാരകന്‍ സ്റ്റെനി ഹോയര്‍ പറഞ്ഞു.സംയുക്ത കണ്‍ഗ്രഷണല്‍ കമ്മിറ്റിയല്ല ജോ ബൈഡനേയും, കമലാ ഹാരീസിനേയും ജയിച്ചതായി പ്രഖ്യാപിക്കുക. അത് ഇലക്ടറല്‍ പ്രോസസിന്റെ ഭാഗമായതിനാലാണ് പ്രമേയത്തെ എതിര്‍ത്തതെന്ന് റോയ് ബ്‌ളന്റ് വിശദീകരിച്ചു. സാഹചര്യം എന്തുതന്നെ ആയാലും ജനുവരി 20-ന് ഇവര്‍ സ്ഥാനമേല്‍ക്കുമെന്ന് പ്രസിഡന്‍ഷ്യല്‍ ഇനാഗുരേഷന്‍ കമ്മിറ്റി ഡയറക്ടര്‍ ബട്ട്പിലി ടോബര്‍ പറഞ്ഞു.

You might also like

-