അമേരിക്കയിൽ വാക്‌സിനേഷൻ കഴിഞ്ഞവർക്ക് മാസ്ക് വേണ്ട പുതിയ തീരുമാനവുമായി ജോ ബൈഡന്‍

പൂര്‍ണ്ണമായും കൊറോണ വാക്സിന്‍ സ്വീകരിച്ചവര്‍ ഇനി മാസ്ക് ധരിക്കണമെന്നില്ല. സാമൂഹിക അകലം പാലികുന്ന കാര്യത്തിലും ഇത്തരക്കാര്‍ക്ക് ഇളവുകളാകാം

0

വാഷിംഗ്ടണ്‍: കൊറോണ പ്രതിരോധത്തില്‍ നിര്‍ണ്ണായക തീരുമാനവുമായി അമേരിക്ക. മാസ്കുധരിക്കുന്ന വിഷയത്തിലാണ് ജോ ബൈഡന്‍ തീരുമാനം അറിയിച്ചത്. രണ്ടു ഡോസ് വാക്സിനെടുത്തവര്‍ ഇനി മാസ്ക് ധരിക്കേണ്ടതില്ലെന്ന തീരുമാനമാണ് അമേരിക്കന്‍ പ്രസിഡന്‍റ് പ്രഖ്യാപിച്ചത്.

പൂര്‍ണ്ണമായും കൊറോണ വാക്സിന്‍ സ്വീകരിച്ചവര്‍ ഇനി മാസ്ക് ധരിക്കണമെന്നില്ല. സാമൂഹിക അകലം പാലികുന്ന കാര്യത്തിലും ഇത്തരക്കാര്‍ക്ക് ഇളവുകളാകാം. സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്‍റെ തീരുമാനമാണ് ബൈഡന്‍ പുറത്തുവിട്ടത്. അമേരിക്കയില്‍ വൈറസിന്‍റെ വ്യാപനം ഗണ്യമായി കുറഞ്ഞെന്നും 11 കോടിയിലധികം പേര്‍ക്ക് വാക്സിന്‍ നല്‍കിക്കഴിഞ്ഞെന്നും ഇത് അമേരിക്കന്‍ ജനസംഖ്യയുടെ 35 ശതമാനമാണെന്നും ബൈഡന്‍ പറഞ്ഞു. ഒരു ഡോസ് വാക്സിനെടുത്തവരുടെ സംഖ്യമാത്രം 16 കോടി കടന്നെന്നും ബൈഡന്‍ സൂചിപ്പിച്ചു.സമൂഹം സാധാരണ അവസ്ഥയിലേക്ക് എത്തുന്ന നിമിഷത്തിനായി അമേരിക്ക കാത്തിരിക്കുന്നു. സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്‍റെ നിര്‍ദ്ദേശം ഏറെ ആശ്വാസവും പ്രതീക്ഷയും പകരുന്നതാണെന്നും ബൈഡന്‍ പറഞ്ഞു.

You might also like

-