ജെ.എന്‍.യു യൂണിയന്‍ തെരഞ്ഞെടുപ്പ്: സെന്‍ട്രല്‍ പാനലിലെ മുഴുവന്‍ സീറ്റിലും ഇടത് മുന്നേറ്റം
പ്രസിഡന്‍റ് സീറ്റ് അടക്കമുള്ള സെന്‍ട്രല്‍ പാനലിലെ മുഴുവന്‍ സീറ്റിലും ജെഎന്‍യുവില്‍ ഇടത് സഖ്യത്തിന്‍റെ മുന്നേറ്റം.
ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സെന്‍ട്രല്‍ പാനലിലെ മുഴുവന്‍ സീറ്റിലും ഇടത് സഖ്യം മുന്നേറുന്നു. പ്രസിഡന്‍റ് സീറ്റ് അടക്കമുള്ള സെന്‍ട്രല്‍ പാനലിലെ വോട്ടുകളാണ് ഇതിനകം എണ്ണിത്തീര്‍ന്നത്. ബാപ്സ-ഫ്രട്ടേണിറ്റി സഖ്യത്തെയും എ.ബി.വി.പിയെയും പിന്നിലാക്കിയാണ് ഇടത് സഖ്യത്തിന്‍റെ മുന്നേറ്റം. പ്രസിഡന്‍റ് സീറ്റ് അടക്കമുള്ള സെന്‍ട്രല്‍ പാനലിലെ മുഴുവന്‍ സീറ്റിലും ജെഎന്‍യുവില്‍ ഇടത് സഖ്യത്തിന്‍റെ മുന്നേറ്റം. സെന്‍ട്രല്‍ പാനലിലെ മുഴുവന്‍ സീറ്റിലെയും വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു.
മിനിമം ആയിരം വോട്ടുകളുടെ ഭൂരിപക്ഷമാണ് നിലവില്‍ ഇടത് സഖ്യ സ്ഥാനാര്‍ഥികള്‍ക്കുള്ളത്. പ്രസിഡന്‍റ്, വൈസ് പ്രസി, ജന സെക്ര, ജോയിന്‍റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് യഥാക്രമം എസ്എഫ്ഐയുടെ ഐശ ഘോഷ്, ഡിഎസ്എഫിന്‍റെ സാകേത് മൂണ്‍, ഐസയുടെ സതീഷ് ചന്ദ്ര യാദവ്, എ.ഐ.എസ്.എഫിന്‍റെ മുഹമ്മദ് ഡാനിഷ് എന്നിവരാണ് ഇടത് പാനലില്‍ മത്സരിക്കുന്നത്. എന്നാല്‍ ആദ്യമായി മത്സരിക്കുന്ന ഫ്രട്ടേണിറ്റിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി വസീം ആര്‍.എസ് ഇതിനകം ആയിരത്തിലധികം വോട്ടുകളാണ് പിടിച്ചത്.
വിവിധ സ്കൂളുകളിലെ കൌണ്‍സിലര്‍മാരുടെ വോട്ടുകള്‍ കൂടി എണ്ണാനുണ്ട്. വൈകീട്ട് അഞ്ച് മണിയോടെയാകും വോട്ടുകള്‍ പൂര്‍ണമായും എണ്ണിത്തീരുക. ജെ.എന്‍.യുവിലെ കൌണ്‍സിലര്‍മാരുടെ എണ്ണം ചുരുക്കിയതിനെതിരെ രണ്ട് വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് വിജയികളെ പ്രഖ്യാപിക്കുന്നത് ഡല്‍ഹി ഹൈകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. അതേസമയം വോട്ടെണ്ണുന്നത് തടഞ്ഞിട്ടില്ല.