ജെ എൻ യു വിൽ ഫീസ് വർധന ഭാഗികമായി കുറച്ചു സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് വിദ്യാർത്ഥി യൂണിയനുകൾ
വിദ്യാര്‍ഥികള്‍ സമരം ശക്തിപ്പെടുത്താന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഫീസ് വര്‍ധനവ് ഭാഗിക മായി പിന്‍വലിച്ച് കൊണ്ടുള്ള തീരുമാനം എക്സിക്യൂട്ടീവ് കമ്മിറ്റിഎടുത്തട്ടുള്ളത്
ഡൽഹി :അമിത ഫീസ് വര്ധനയെത്തുടർന്നു ദിവസങ്ങളായി വിദ്യാത്ഥികൾ സമരം നടത്തുന്ന ഡൽഹി ജെ.എന്‍.യുവിലെ ഫീസ് വര്‍ധന ഭാഗികമായി കുറച്ചു . ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ച തീരുമാനം പിൻവലിക്കാനും തീരുമാനാമായി എന്ന് ചേർന്ന ജെ.എന്‍.യു എക്സിക്യൂട്ടീവ് കമ്മിറ്റിയുടേതാണ് തീരുമാനം. വിദ്യാഭ്യാസ സെക്രട്ടറി ആര്‍. സുബ്രഹ്മണ്യം ട്വിറ്ററിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സാമ്പത്തികമായി പിന്നാക്കം നില്‍കുന്ന വിദ്യാര്‍ഥികള്‍ക്കായി മറ്റു പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഹോസ്റ്റല്‍ ഫീസില്‍ വര്‍ധനവ് വരുത്തിയതിനെതിരെ ബുധനാഴ്ച മുതല്‍ വീണ്ടും വിദ്യാര്‍ഥികള്‍ സമരം ശക്തിപ്പെടുത്താന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഫീസ് വര്‍ധനവ് ഭാഗിക മായി പിന്‍വലിച്ച് കൊണ്ടുള്ള തീരുമാനം എക്സിക്യൂട്ടീവ് കമ്മിറ്റിഎടുത്തട്ടുള്ളത്
അതേസമയം ഫീസ് വര്‍ധന പൂര്‍ണമായി പിന്‍വലിത്ത സാഹചര്യത്തിൽ സമരത്തിൽ നിന്നും അപിന്നോട്ടില്ലന്നു വിദ്യാർത്ഥി യൂണിയനുകൾ അറിയിച്ചു . ഫീസ് വർധന എത്ര ശതമാനനാംകണ്ടു പിൻവലിച്ചു എന്തൊക്കെയാണ് തിരുമങ്ങൾ ഇവ ഉള്‍പ്പെടെ അറിഞ്ഞാല്‍ മാത്രമേ പ്രതികരിക്കാനാവൂ എന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഈ സാഹചര്യത്തിൽ സമരം തുടരുക തന്നെ ചെയ്യുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു പുതിയ ഹോസ്റ്റൽ കരട് നിയമാവലിക്കെതിരെയാണ് വിദ്യാര്‍ഥി സമരം. ഹോസ്റ്റല്‍ ഫീസ് 300 ശതമാനമാണ് വര്‍ധിപ്പിച്ചത്. അതോടൊപ്പം സഞ്ചാര നിയന്ത്രണവും വസ്ത്രധാരണ നിയന്ത്രണവും നിയമാവലിയിലുണ്ട്. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ സമരം ശക്തമാക്കിയത് കേന്ദ്ര സർക്കാർ ജെ എൻ യു വിൽ കവി വത്കരണമാണ് ലക്ഷ്യമിടുന്നതെന്ന് അതിന്റെ ഭാമയാണ് ഇടതു ബൗദ്ധിക കേന്ദ്രമെന്നറിയപെടുന്ന ജെ എൻ യു വിനെ തകർക്കുന്നതിന് എസ് എഫ് ഐ കുറ്റപ്പെടുത്തി