ജെ.എന്‍.യു സെന്ററാണ് രാജ്യദ്രോഹകുറ്റം ചുമത്തി കനയ്യ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍കെജ്‍രിവാള്‍ അനുമതി നൽകി

2016ല്‍ ജെ.എന്‍.യു സമരത്തിനിടെ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നാണ് കേസ്. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിവസം രാത്രിയാണ് സംഭവം. കാശ്മീരി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ജെ.എൻ.യു ക്യാംപസിൽ സംഘടിപ്പിച്ച പരിപാടിയാണ് വിവാദമായത്.

0

ഡൽഹി :ജെ.എന്‍.യു രാജ്യദ്രോഹക്കേസില്‍ സി.പി.ഐ നേതാവ് കനയ്യ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി. കനയ്യക്കൊപ്പം ഉമര്‍ ഖാലിദിനെയും അനിര്‍ഭന്‍ ഭട്ടാചാര്യയേയും പ്രോസിക്യൂട്ട് ചെയ്യാന്‍ കെജ്‍രിവാള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

JNU sedition matter: Prosecution Department of Delhi government has given its approval for a trial in the matter. Former JNU Students Union President Kanhaiya Kumar and others are involved in the matter.

Image

2016ല്‍ ജെ.എന്‍.യു സമരത്തിനിടെ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നാണ് കേസ്. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിവസം രാത്രിയാണ് സംഭവം. കാശ്മീരി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ജെ.എൻ.യു ക്യാംപസിൽ സംഘടിപ്പിച്ച പരിപാടിയാണ് വിവാദമായത്. നേരത്തെ, കനയ്യ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നതിനാല്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം ഡല്‍ഹി ഹൈക്കോടതി മടക്കിയിരുന്നു. നിയമ മന്ത്രാലയത്തിന്റെ അനുമതിയില്ലാത കേസ് പ്രോസിക്യൂട്ട് ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. 1200 പേജുള്ള കുറ്റപത്രമായിരുന്നു ഡല്‍ഹി പൊലീസ് സമര്‍പ്പിച്ചിരുന്നത്
You might also like

-