അനുരഞ്ജന ചർച്ച പരാജയം ,ജെ.എന്‍.യു വിൽസമരം തുടരും

കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് വിദ്യാര്‍ഥികള്‍ നിലപാട് വ്യക്തമാക്കിയത്

0

ഡൽഹി :പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് വരെ സമരം തുടരുമെന്ന് ജെ.എന്‍.യു വിദ്യാര്‍ഥികള്‍. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് വിദ്യാര്‍ഥികള്‍ നിലപാട് വ്യക്തമാക്കിയത്. പ്രശ്നപരിഹാരത്തിന് വേണ്ട നിര്‍ദേശങ്ങള്‍ വിദ്യാര്‍ഥികള്‍ ഉന്നതാധികാര സമിതിക്ക് കൈമാറി. ഫീസ് വര്‍ധനവിന് ഇടയാക്കുന്ന ഹോസ്റ്റല്‍ കരട് രേഖ പിന്‍വലിക്കണമെന്നും ചര്‍ച്ചയില്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.

പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ജെ.എന്‍.യുവിലെ അന്ധ വിദ്യാര്‍ഥികള്‍ ഡല്‍ഹി പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ചു.യുജിസിയുടെ മുന്‍ ചെയര്‍മാന്‍ വിഎസ് ചൗഹാന്‍റെ നേതൃത്വത്തിലായിരിക്കും ചര്‍ച്ച. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സമരം കൂടുതല്‍ ശക്തമാക്കുമെന്നും ഇന്നലെ വിദ്യാര്‍ത്ഥി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

You might also like

-