ജെ എം എം ഏറ്റവും വലിയ ഒറ്റകക്ഷി; ജാർഖണ്ഡിൽ മഹാസഖ്യം അധികാരത്തിലേക്ക്; അടിപതറി സംഘപരിവാരം
ജാർഖണ്ഡിൽ അഞ്ചു വർഷത്തിന് ശേഷം അധികാരം പിടിച്ച് ഹേമന്ത് സോറൻ. മുഖ്യമന്ത്രിയെ ഉയർത്തിക്കാട്ടി തുടർ ഭരണം ലക്ഷ്യമിട്ടുള്ള ബിജെപി നീക്കം അപ്പാടെ പാളി. മുഖ്യമന്ത്രി രഘുബർ ദാസും മന്ത്രിമാരിൽ പലരും ബിജെപി സംസ്ഥാന അധ്യക്ഷൻ ലക്ഷ്മൺ ഗിലുവയും ദയനീയമായി പരാജയപ്പെട്ടു.
റാഞ്ചി :ജാർഖണ്ഡിൽ 81 അംഗ നിയമസഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം). ജെഎംഎം-കോൺഗ്രസ്-ആർജെഡി സഖ്യം കേവല ഭൂരിപക്ഷമായ 41 മറികടന്നാണ് സംസ്ഥാനത്ത് അധികാരമുറപ്പിച്ചത്. ജാർഖണ്ഡിൽ 81 അംഗ നിയമസഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം). ജെഎംഎം-കോൺഗ്രസ്-ആർജെഡി സഖ്യം കേവല ഭൂരിപക്ഷമായ 41 മറികടന്നാണ് സംസ്ഥാനത്ത് അധികാരമുറപ്പിച്ചത്.
ജാർഖണ്ഡിൽ 81 അംഗ നിയമസഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം). ജെഎംഎം-കോൺഗ്രസ്-ആർജെഡി സഖ്യം കേവല ഭൂരിപക്ഷമായ 41 മറികടന്നാണ് സംസ്ഥാനത്ത് അധികാരമുറപ്പിച്ചത്.റാഞ്ചി: ജാർഖണ്ഡിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ മഹാസഖ്യം അധികാരത്തിൽ. ആകെയുള്ള 81 സീറ്റുകളിൽ 47 സീറ്റും കോൺഗ്രസ്-ജെ എം എം-ആർജെഡി സഖ്യം നേടി. മുഖ്യമന്ത്രി രഘുബർ ദാസിനും ബിജെപി സംസ്ഥാന അധ്യക്ഷൻ ലക്ഷ്മൺ ഗിലുവയ്ക്കും നാണംകെട്ട തോൽവി. മഹാസഖ്യത്തെ നയിക്കുന്ന ജെ എം എം 30 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ ഒറ്റയ്ക്ക് മത്സരിച്ച ബിജെപി 25 സീറ്റിൽ ഒതുങ്ങി. ജെ എം എം നേതാവ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകും.
ജാർഖണ്ഡിൽ അഞ്ചു വർഷത്തിന് ശേഷം അധികാരം പിടിച്ച് ഹേമന്ത് സോറൻ. മുഖ്യമന്ത്രിയെ ഉയർത്തിക്കാട്ടി തുടർ ഭരണം ലക്ഷ്യമിട്ടുള്ള ബിജെപി നീക്കം അപ്പാടെ പാളി. മുഖ്യമന്ത്രി രഘുബർ ദാസും മന്ത്രിമാരിൽ പലരും ബിജെപി സംസ്ഥാന അധ്യക്ഷൻ ലക്ഷ്മൺ ഗിലുവയും ദയനീയമായി പരാജയപ്പെട്ടു. ആദിവാസി മേഖലകൾ കൂട്ടത്തോടെ ബിജെപിയെ കൈവിട്ടു. ആദിവാസി, ഗ്രാമീണ മേഖലകളിൽ ജെ എം എം -കോൺഗ്രസ് -ആർജെഡി സഖ്യത്തിന് കിട്ടിയ അംഗീകാരം കേവല ഭൂരിപക്ഷം കടന്നുള്ള കുതിപ്പിന് തുണയായി. 43 സീറ്റുകളിൽ മാത്രം മത്സരിച്ച ജെ എംഎം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി
രഘുബർ ദാസ് സർക്കാരിൽ മന്ത്രിയായിരുന്ന സരയൂ റോയാണ് മുഖ്യന്ത്രിയെ സിറ്റിംഗ് സീറ്റിൽ പരാജയപ്പെടുത്തിയത്. പാർട്ടി നേതൃത്വം സീറ്റ് നിഷേധിച്ചതോടെയാണ് സരയൂ റായ്, മുഖ്യമന്ത്രി അഞ്ചു തവണ പ്രതിനിധീകരിച്ച മണ്ഡലത്തിൽ ബിജെപി വിമതനായി പോരിന് ഇറങ്ങിയത്. ജെഎംഎം വർക്കിങ് പ്രസിഡന്റ് ഹേമന്ത് സോറൻ ദുംക, ബർഹേട്ട് മണ്ഡലങ്ങളിൽ നിന്ന് വിജയിച്ചു. ജനവിധി അംഗീകരിക്കുന്നതായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞു. പാർട്ടിയുടെ പരാജയം അല്ലെന്നും തന്റെ പരാജയമാണെന്നും രഘുബർദാസ് പറഞ്ഞു.