ജിനേഷ് മടപ്പള്ളി കവിതാ അവാര്‍ഡ് എം.എസ്. ബനേഷിന് സമ്മാനിച്ചു
അന്‍പതിനായിരം രൂപയും ശില്പവും ഫലകവുമടങ്ങിയ പുരസ്കാരം കോഴിക്കോട് നടന്ന ചടങ്ങില്‍ കവി കല്പറ്റനാരായണന്‍ എം.എസ് ബനേഷിന് സമര്‍പ്പിച്ചു
കോഴിക്കോട് | 2020ലെ ജിനേഷ് മടപ്പള്ളി കവിതാ അവാര്‍ഡ് കവിയും ഡോക്യുമെന്‍ററി സംവിധായകനുമായ എം.എസ്. ബനേഷിന് സമ്മാനിച്ചു. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച എം.എസ്. ബനേഷിന്‍റെ ‘നല്ലയിനം പുലയ അച്ചാറുകള്‍’ എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം. അന്‍പതിനായിരം രൂപയും ശില്പവും ഫലകവുമടങ്ങിയ പുരസ്കാരം കോഴിക്കോട് നടന്ന ചടങ്ങില്‍ കവി കല്പറ്റനാരായണന്‍ എം.എസ് ബനേഷിന് സമര്‍പ്പിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന ‘കവിതയുടേത് മാത്രമായ ചുമതലകള്‍’ എന്ന ചര്‍ച്ചയില്‍ കല്പറ്റനാരായണന്‍, വീരാന്‍കുട്ടി, എം.എസ് ബനേഷ്, വി.കെ ജോബിഷ് എന്നിവര്‍ പങ്കെടുത്തു. ജിനേഷ് മടപ്പള്ളി ട്രസ്റ്റാണ് പരിപാടി സംഘടിപ്പിച്ചത്. കവികളായ സച്ചിദാനന്ദന്‍, സാവിത്രീരാജീവന്‍, പി.എന്‍ ഗോപീകൃഷ്ണന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരത്തിനര്‍ഹമായ കൃതി തെരഞ്ഞെടുത്തത്. തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ് എം.എസ്. ബനേഷ്.