ഏറ്റവും പ്രായംകൂടിയ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍

0

ഒര്‍ലാന്റൊ: അമേരിക്കയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് എന്ന പദവി മാര്‍ച്ച് 21 മുതല്‍ ജിമ്മികാര്‍ട്ടറിന്.

മാര്‍ച്ച് 21ന് 94 വയസ്സും, 172 ദിവസും പൂര്‍ത്തിയാക്കിയ ജിമ്മികാര്‍ട്ടര്‍ 94 വയസ്സും 171 ദിവസവും ജീവിച്ചിരുന്ന മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യൂ ബുഷിന്റെ റിക്കാര്‍ഡാണ് മറികന്നത്.

ജിമ്മികാര്‍ട്ടര്‍ സെന്റര്‍ വാര്‍ത്തയ്ക്ക് സ്ഥിരീകരണം നല്‍കി. ഇതിനോടനുബന്ധിച്ചു പ്രത്യേക ആഘോഷപരിപാടികളൊന്നു ആസൂത്രണം ചെയ്തിട്ടില്ലെന്ന് കാര്‍ട്ടര്‍ സെന്റര്‍ അധികൃതര്‍ അറിയച്ചു. ലോകത്തിന്റെ പാവപ്പെട്ട ജനങ്ങള്‍ക്ക് ജിമ്മികാര്‍ട്ടര്‍ ചെയ്യുന്ന സഹായം തുടര്‍ന്നു ലഭിക്കുന്നതിനും, ദീര്‍ഘമായി ലഭിച്ച ആയുസ്സിനുവേണ്ടിയും പ്രത്യേകം നന്ദിയുണ്ടെന്നും എല്ലാവരും അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ജിമ്മികാര്‍ട്ടര്‍ സെന്ററില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു.

യു.എസ്. പ്രസിഡന്റ് സ്ഥാനത്തില്‍ നിന്നും മാറിയതിനുശേഷം 38 വര്‍ഷവും അറുപതു ദിവസവും പൂര്‍ത്തിയാക്കുന്ന ആദ്യ പ്രസിഡന്റ് എന്ന പദവികൂടി ജിമ്മികാര്‍ട്ടറിന് ലഭിക്കും. ഒക്ടോബര്‍ ഒന്നിനാണ് 95 വയസ്സിലേക്ക് പ്രവേശിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റുമാരില്‍ കാര്‍ട്ടര്‍, ജോര്‍ജ് എച്ച്.ഡബ്ലൂ ബുഷ്, ജോണ്‍ ആഡംസ്, ഹെര്‍ബര്‍ട്ട് ഹൂവര്‍, റൊണാള്‍ഡ് റീഗന്‍, ജെറാള്‍ഡ് ഫോര്‍ഡ് എന്നിവര്‍ 90 വയസ്സിനു മുകളില്‍ ജീവിച്ചിരുന്നവരാണെങ്കില്‍ ബരാക്ക് ഒബാമ മാര്‍ച്ച് 21 ന് 57 വയസ്സും 229 ദിവസവും പൂര്‍ത്തായിക്കി ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് പദവിക്കും അര്‍ഹനായി.

You might also like

-