നാണംകെട്ട തോൽവി ജാര്‍ഖണ്ഡ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മണ്‍ ഗിലുവ രാജിവെച്ചു.
81 അംഗ നിയമസഭയില്‍ ബിജെപിക്ക് 25 സീറ്റേ നേടാനായുള്ളൂ. 47 സീറ്റ് നേടിയ ജെ.എംഎം-കോണ്‍ഗ്രസ് -ആര്‍.ജെ.ഡി മഹാസഖ്യം സ്ഥാനത്ത് അധികാരം നേടി
റാഞ്ചി :നിയമസഭ തെരഞ്ഞെടുപ്പിലെനാണംകെട്ട തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജാര്‍ഖണ്ഡ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മണ്‍ ഗിലുവ രാജിവെച്ചു. രാജിക്കത്ത് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്ക് അയച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കനത്ത തിരിച്ചടിയാണ് നേരിട്ടത്. 81 അംഗ നിയമസഭയില്‍ ബിജെപിക്ക് 25 സീറ്റേ നേടാനായുള്ളൂ. 47 സീറ്റ് നേടിയ ജെ.എംഎം-കോണ്‍ഗ്രസ് -ആര്‍.ജെ.ഡി മഹാസഖ്യം സ്ഥാനത്ത് അധികാരം നേടി. ജെ.വി.എമ്മിന്റെ മൂന്ന് അംഗങ്ങള്‍ കൂടി മഹാസഖ്യത്തിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതോടെ, ഭരണമുന്നണിയുടെ അംഗസംഖ്യ 50 ആയി.
നിയമസഭ തെരഞ്ഞെടുപ്പില്‍ ലക്ഷ്മണ്‍ ഗിലുവയും ബി.ജെ.പി നേതാവും മുഖ്യമന്ത്രിയുമായ രഘുബര്‍ ദാസും പരാജയപ്പെട്ടിരുന്നു. ജെ.എം.എം സ്ഥാനാര്‍ത്ഥി സുഖ്‌റാം ഓറാനോട് 12,234 വോട്ടുകള്‍ക്കാണ് ഗിലുവ പരാജയപ്പെട്ടത്. രാജ്യമെമ്പാടും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം രൂക്ഷമായ പ്രക്ഷോപം നടക്കുന്ന സാഹചര്യത്തിലായിരുന്നു ജാര്‍ഖണ്ഡ്ഡിലെ തെരെഞ്ഞെടുപ്പ് ക നത്തതോൽവിയേറ്റുവാങ്ങിയതോടെ ജാര്‍ഖണ്ഡ്ഡിലെ ബി ജെ പി യിലെ പല നേതാക്കളും പാർട്ടിവിടാനും ആലോചിക്കുന്നുണ്ട്