ജെ​സ്ന​യെ ക​ണ്ടെ​ത്താ​ൻ  വ​ന​ത്തി​ൽ തെ​ര​ച്ചി​ൽ

കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പോ​ലീ​സ്, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ക.

0

കോ​ട്ട​യം: മു​ക്കൂ​ട്ടു​ത​റ​യി​ൽ നി​ന്നു ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ ബി​രു​ദ വി​ദ്യാ​ർ​ഥി​നി ജെ​സ്ന മ​രി​യ ജെ​യിം​സി​നെ(22) ക​ണ്ടെ​ത്താ​ൻ ഇ​ന്ന് വ​ന​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തും. എ​രു​മേ​ലി, മു​ണ്ട​ക്ക​യം, കു​ട്ടി​ക്കാ​നം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ വ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പോ​ലീ​സ്, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ക. പോ​ലീ​സ് ടീ​മി​നൊ​പ്പം ജെ​സ്ന പ​ഠി​ച്ചി​രു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളും സം​ഘ​ത്തി​ലു​ണ്ട്.

കേ​ര​ള​ത്തി​നു പു​റ​മെ ബം​ഗ​ളൂ​രു, മും​ബൈ, മൈ​സൂ​രു, ഡ​ൽ​ഹി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ പോ​ലീ​സ് സ്ക്വാ​ഡ് അ​ന്വേ​ഷ​ണ​ത്തി​നു പോ​കും.

You might also like

-