ജസ്ന മരിയ ജയിംസിനെ സിറിയയിൽ കണ്ടെത്തിയെന്ന വാർത്ത തെറ്റാണെന്ന് സിബിഐ .
സമൂഹമാധ്യമങ്ങളിൽ ജെസ്നയെ സിറിയയില്‍ കണ്ടെത്തി എന്ന നിലയില്‍ പ്രചരണമുണ്ടായതോടെയാണ് സി.ബി.ഐയുടെ ഇത് വ്യാജമാണെന്ന് അറിയിച്ചത്. അത്തരം കണ്ടെത്തലുകളൊന്നും നടത്തിയിട്ടില്ലെന്നും സി.ബി.ഐ വ്യക്തമാക്കി.
തിരുവനന്തപുരം| കാഞ്ഞിരപ്പള്ളിയില്‍ നിന്നും കാണാതായ ജസ്ന മരിയ ജയിംസിനെ സിറിയയിൽ കണ്ടെത്തിയെന്ന വാർത്ത തെറ്റാണെന്ന് സിബിഐ ജെസ്‌ന സിറിയയിലേക്ക് കടന്നതായി കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിരുന്നു . സമൂഹമാധ്യമങ്ങളിൽ ജെസ്നയെ സിറിയയില്‍ കണ്ടെത്തി എന്ന നിലയില്‍ പ്രചരണമുണ്ടായതോടെയാണ് സി.ബി.ഐയുടെ ഇത് വ്യാജമാണെന്ന് അറിയിച്ചത്. അത്തരം കണ്ടെത്തലുകളൊന്നും നടത്തിയിട്ടില്ലെന്നും സി.ബി.ഐ വ്യക്തമാക്കി.
2018 മാര്‍ച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്. ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ജസ്ന മരിയ ജയിംസിനെ കാണാതായത്. തുടർന്ന് ലോക്കൽ പൊലീസ് മുതൽ വിവിധ ഏജന്‍സികള്‍ കേസ് അന്വേഷിച്ചെങ്കിലും ജസ്നയെ ഇതുവരെ കണ്ടെത്താനായിരുന്നില്ല. ഇതോടെ 2021 ഫെബ്രുവരിയില്‍ കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു