“ജെ​സ്ന മ​രി​യ ജ​യിം​സി​ന്‍റെ തി​രോ​ധാ​നം വ്യകതമായ ഉത്തരമുണ്ട്” കെ.​ജി.​സൈ​മ​ണ്‍ പലതു തുറന്നുപറയാൻ കഴിയാത്തത്

2018 മാ​ർ​ച്ച് 22നാ​ണ് കൊ​ല്ല​മു​ള സ​ന്തോ​ഷ് ക​വ​ല കു​ന്ന​ത്തു​വീ​ട്ടി​ൽ ജെ​സ്ന​യെ കാ​ണാ​താ​കു​ന്ന​ത്. കേ​സ് അ​ന്വേ​ഷ​ണ​ത്തി​നു പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​ത്തെ നി​യ​മി​ച്ചെ​ങ്കി​ലും ജെ​സ്ന​യെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വും ക​ണ്ടെ​ത്താ​നാ​യി​ല്ല

0

പത്തനതിട്ട :ജെസ്നയുടെ തിരോധാനത്തിന്റെഅന്വേഷണം കോവിഡ്മഹാമാരി മങ്ങലേല്‍പിച്ചുവെന്ന് പത്തനംതിട്ട എസ്പി കെ.ജി.സൈമണ്‍പറഞ്ഞു .തമിഴ്നാട്ടിലുള്‍പ്പെടെ അന്വേഷണം നടന്നു. തുറന്നുപറയാന്‍ കഴിയാത്ത പലകാര്യങ്ങളുമുണ്ട് കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്ഡി കോ​ള​ജി​ലെ ര​ണ്ടാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​നി ആ​യി​രു​ന്ന ജെ​സ്ന മ​രി​യ ജ​യിം​സി​ന്‍റെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച അ​ന്വേ​ക്ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ ഉ​ത്ത​ര​മു​ണ്ടെ​ന്ന് പ​ത്ത​നം​തി​ട്ട എ​സ്പി കെ.​ജി.​സൈ​മ​ണ്‍.

2018 മാ​ർ​ച്ച് 22നാ​ണ് കൊ​ല്ല​മു​ള സ​ന്തോ​ഷ് ക​വ​ല കു​ന്ന​ത്തു​വീ​ട്ടി​ൽ ജെ​സ്ന​യെ കാ​ണാ​താ​കു​ന്ന​ത്. കേ​സ് അ​ന്വേ​ഷ​ണ​ത്തി​നു പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​ത്തെ നി​യ​മി​ച്ചെ​ങ്കി​ലും ജെ​സ്ന​യെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വും ക​ണ്ടെ​ത്താ​നാ​യി​ല്ല. പി​ന്നീ​ട് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി. മു​ണ്ട​ക്ക​യം പു​ഞ്ച​വ​യ​ലി​ലു​ള്ള ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലേ​ക്കു പോ​കാ​നാ​യാ​ണ് ജെ​സ്ന വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​ത്. എ​രു​മേ​ലി വ​രെ സ്വ​കാ​ര്യ ബ​സി​ൽ എ​ത്തി​യ​താ​യി മൊ​ഴി​യു​ണ്ട്. പി​ന്നീ​ടു ജെ​സ്ന​യെ ആ​രും ക​ണ്ടി​ട്ടി​ല്ല.

മാ​ർ​ച്ച് അ​വ​സാ​നം ജെ​സ്ന​യെ സം​ബ​ന്ധി​ച്ച് ചി​ല വി​വ​ര​ങ്ങ​ൾ പൊ​ലീ​സി​നു ല​ഭി​ച്ചെ​ങ്കി​ലും കോ​വി​ഡ് വ്യാ​പ​ന​മാ​യ​തി​നാ​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ ത​ട​സ​ങ്ങ​ൾ നേ​രി​ട്ടി​രു​ന്നു. ജെ​സ്ന ജീ​വ​നോ​ടെ​യു​ണ്ടെ​ന്ന വി​വ​ര​മാ​ണ് അ​നൗ​ദ്യോ​ഗി​ക​മാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന​ത്. ജെ​സ്ന ത​മി​ഴ്നാ​ട്ടി​ലേ​ക്കാ​ണു പോ​യ​തെ​ന്നാ​ണു വി​വ​രം.കേ​സ​ന്വേ​ഷ​ണ​ത്തി​നാ​യി ര​ണ്ടു​ല​ക്ഷം ടെ​ലി​ഫോ​ണ്‍ മൊ​ബൈ​ൽ ന​ന്പ​രു​ക​ൾ ശേ​ഖ​രി​ച്ചു. 4,000 ന​ന്പ​രു​ക​ൾ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി. ജെ​സ്ന​യ്ക്കാ​യി പോ​ലീ​സ് കു​ട​കി​ലും ബം​ഗ​ളു​രു​വി​ലു​മെ​ല്ലാം അ​ന്വേ​ഷ​ണം ന​ട​ത്തി. ജെ​സ്ന​യെ​യും സു​ഹൃ​ത്തി​നെ​യും ബം​ഗ​ളു​രു​വി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ൽ ക​ണ്ട​താ​യി ഗേ​റ്റ് കീ​പ്പ​റാ​യ മ​ല​യാ​ളി വി​വ​രം ന​ൽ​കി​യെ​ങ്കി​ലും ജെ​സ്ന​യ​ല്ലെ​ന്നു പി​ന്നീ​ട് വ്യ​ക്ത​മാ​യി.ബം​ഗ​ളു​രു എ​യ​ർ​പോ​ർ​ട്ടി​ലും മെ​ട്രോ​യി​ലും ജെ​സ്ന​യെ ക​ണ്ട​താ​യി സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സ് സം​ഘം പ​ല​ത​വ​ണ ബം​ഗ​ളു​രു​വി​ലെ​ത്തി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. അ​വ​യൊ​ന്നും ജെ​സ്ന​യു​ടേ​താ​യി​രു​ന്നി​ല്ല. സം​ഭ​വ​ദി​വ​സം 16 ത​വ​ണ ജെ​സ്ന​യെ ഫോ​ണി​ൽ വി​ളി​ച്ച ആ​ണ്‍ സു​ഹൃ​ത്തി​നെ പ​ല​ത​വ​ണ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ല്ലെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു.

You might also like

-