ജേക്കബ് തോമസ് ബി.ജെ.പിയില്‍ ,സ്ഥാനാർഥിയായേക്കും
നിയമസഭാ തെരഞ്ഞെടുപ്പിൽ ജേക്കബ് തോമസ് ബി.ജെ.പി സ്ഥാനാർഥിയാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു
തൃശൂർ :.മുൻ ഡി.ജി.പി ജേക്കബ് തോമസ് ബി.ജെ.പിയില്‍ ചേർന്നു. പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയിൽ നിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത് തൃശൂർ തേക്കിൻകാട് മൈതാനിയിലെ പൊതുസമ്മേളന വേദിയിൽ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം രാഷ്ട്രീയ ചുവടുവയ്പ്പ് നടത്തിയത്.വരുന്ന . ഏത് മണ്ഡലത്തില്‍ മത്സരിക്കുമെന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു.
ബിജെപിയുടെ പൊതു സമ്മേളനവേദിയിൽ ശോഭ സുരേന്ദ്രനും എത്തിയിട്ടുണ്ട്.പാർട്ടിയുമായി ഇടഞ്ഞു നിന്ന ശോഭാ സുരേന്ദ്രൻ പത്ത് മാസത്തിന് ശേഷം ബിജെപി യോഗത്തിൽ എത്തുന്നത്. ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് ശോഭ മടങ്ങിയെത്തിയത്.തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയിൽ വിഭാഗീയത ഉണ്ടെന്ന ധാരണ പൊതുജനങ്ങൾക്കിടയിൽ ഇല്ലാതിരിക്കാൻ യോഗത്തിൽ പങ്കെടുക്കണമെന്നതായിരുന്നു നിർദ്ദേശം. ശോഭയുടെ ആവശ്യങ്ങൾ അനുഭാവ പൂർവ്വം പരിഹരിക്കാമെന്ന് നേതൃത്വം ഉറപ്പ് നൽകിയതായാണ് സൂചന. ശോഭ സുരേന്ദ്രനുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചോ എന്ന ചോദ്യത്തിന് ദേശീയ അധ്യക്ഷൻ ജെപി നദ്ദ പ്രതികരിച്ചില്ല.