മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു
ഭാരതീയ ജനതാ പാർട്ടിയുടെസ്ഥാപനകാലം മുതലേയുള്ള നേതാക്കളിൽ ഒരാളായിരുന്ന ജസ്വന്ത് സിംഹ് സൈനികസേവനത്തിൽ നിന്നു് രാഷ്ട്രീയത്തിലേയ്ക്കു് വന്നയാളാണു്.ബി ജെ പി യിലെ ലിബറൽ ഡെമൊക്രാറ്റായാണു് ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നതു്
ഡൽഹി : മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു. 82 വയസായിരുന്നു. ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. വാജ്‌പേയ് മന്ത്രിസഭയില്‍ പ്രതിരോധന, വിദേശ ധനകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. നാല് തവണ ലോക്‌സഭാംഗവും അഞ്ച് തവണ രാജ്യസഭാംഗവുമായിട്ടുണ്ട്. ജസ്വന്ത് സിങിന്റെ മരണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു.
ഭാരതീയ ജനതാ പാർട്ടിയുടെസ്ഥാപനകാലം മുതലേയുള്ള നേതാക്കളിൽ ഒരാളായിരുന്ന ജസ്വന്ത് സിംഹ് സൈനികസേവനത്തിൽ നിന്നു് രാഷ്ട്രീയത്തിലേയ്ക്കു് വന്നയാളാണു്.ബി ജെ പി യിലെ ലിബറൽ ഡെമൊക്രാറ്റായാണു് ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നതു്. അദ്ദേഹം ഒരിക്കൽപ്പോലും ആർഎസ്എസ് അംഗമായിരുന്നില്ല. 2009 ഓഗസ്റ്റ് 19-ബി ജെ പി യിൽ നിന്നും പുറത്താക്കപ്പെട്ടു
സൈനികസേവനത്തിൽ നിന്നു് രാഷ്ട്രീയത്തിലേയ്ക്കു്
രാജസ്ഥാനിലെ ബാർമർ ജില്ലയിലുള്ള ജസോൾ ഗ്രാമത്തിൽ 1938 ജനുവരി 3-നാണ് ജസ്വന്ത്സിംഹ് ജനിച്ചത്. പഠിക്കാൻ സമർത്ഥനായിരുന്ന അദ്ദേഹം ഇന്ത്യൻ ഡിഫൻസ് അക്കാഡമിയിൽ ചേർന്നു. 1960കളിൽ കരസേനയിൽ ഉദ്യോഗസ്ഥനായിരുന്നു. പിന്നീടാണ് രാഷ്ട്രീയത്തിൽ കടന്നത്. ഭാര്യ ശിതൾകുമാരി. രണ്ട് പുത്രന്മാരുണ്ട്.1996-ലെ അടൽ ബിഹാരി വാജ്പെയിയുടെ നേതൃത്വത്തിൽ 13 ദിവസം മാത്രം നിലനിന്ന സർക്കാരിൽ കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്നു. 1998 മുതൽ 2002 വരെ കേന്ദ്ര വിദേശകാര്യ മന്ത്രിയായി പ്രവർത്തിച്ചു. 2000-01 കാലയളവിൽ തെഹൽക വിവാദം മൂലം രാജിവെച്ച ജോർജ് ഫെർണാണ്ടസിന് പകരമായി പ്രതിരോധ മന്ത്രിയായി പ്രവർത്തിച്ചു. 2002-ൽ വീണ്ടും ധനകാര്യ മന്ത്രിയായി.ഡാർജിലിങ് മണ്ഡലത്തെയാണ് രാജ്യസഭയിൽ ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്.